Thursday October 18th, 2018 - 7:28:pm
topbanner
Breaking News

ഡയറ്റ്, വ്യായാമം; എന്തൊക്കെ ചെയ്തിട്ടും ഭാരം കുറയുന്നില്ലേ; നിങ്ങള്‍ ചെയ്യുന്നത് ഈ 4 തെറ്റുകള്‍

suji
 ഡയറ്റ്, വ്യായാമം; എന്തൊക്കെ ചെയ്തിട്ടും ഭാരം കുറയുന്നില്ലേ; നിങ്ങള്‍ ചെയ്യുന്നത് ഈ 4 തെറ്റുകള്‍

ഭാരം കുറയ്ക്കാന്‍ ഡയറ്റ്, വ്യായാമം, പട്ടിണി കിടക്കല്‍ എന്നിവയൊക്കെ ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കില്‍ ഇതിന് പിന്നില്‍ സ്ഥിരമായി സംഭവിക്കുന്ന ചില തെറ്റുകളാകാം കാരണം. സാധാരണയായി സംഭവിക്കുന്ന ഈ വീഴ്ചകള്‍ നിങ്ങളുടെ ഭാരം കുറയ്ക്കല്‍ പദ്ധതിയെ അട്ടിമറിക്കും.

ഉറക്കം കുറയുന്നതാണ് ഇതില്‍ പ്രധാനം. മാനസികവും, ശാരീരികവുമായ ഉണര്‍വ്വിനും, ആന്തരികമായ ഘടനയെ സാധാരണ നിലയിലാക്കുന്നതിനും ഉറക്കത്തിന് മികച്ച പങ്കുണ്ട്. നല്ല രീതിയില്‍ ഉറക്കം ലഭിച്ചാല്‍ പ്രതിരോധ ശേഷിയും, ചയാപചയങ്ങളും വര്‍ദ്ധിച്ച് വ്യായനം ചെയ്യാനുള്ള ശേഷിയും കൂടും. ഉറക്കം കുറച്ച് ബാക്കി എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന് വിദ്ഗധര്‍ പറയുന്നു.

വല്ലപ്പോഴും കുറച്ച് അധികം കഴിച്ചെന്ന് കരുതി കുഴപ്പമില്ല. ഈ ധാരണയാണ് മറ്റൊരു അപകടം. ഇടയ്‌ക്കെങ്കിലും നടത്തുന്ന ഈ അമിതതീറ്റ ഡയറ്റിനെ താളംതെറ്റിക്കും. ഇനി വ്യായാമം കൂടുന്നതും മറ്റൊരു പ്രശ്‌നമാണ്. വ്യായാമം അമിതമായാല്‍ സ്‌ട്രെസ് ഹോര്‍മോണ്‍ പ്രതിരോധിക്കും, ഇതോടെ ഭാരം കൂടും.

ഡയറ്റും, ഫിറ്റ്‌നസ് ഷെഡ്യൂളും പൊടുന്നനെ മാറ്റുന്നതും ഗുണകരമല്ല. 12 ആഴ്ചയെങ്കിലും വേണം ഒരു ഡയറ്റിന്റെ ഗുണം ലഭ്യമാകാന്‍. അതുകൊണ്ട് ഇടയ്ക്കിടെ പദ്ധതി മാറ്റാതെ ഒന്നില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം.

 

Read more topics: exercis, mistakes, diet
English summary
no lose weight if you could be making these 4 simple mistakes
topbanner

More News from this section

Subscribe by Email