Wednesday September 19th, 2018 - 10:46:am
topbanner
Breaking News

ഭാരം കുറയ്ക്കാന്‍ ഉദ്ദേശമുണ്ടോ എങ്കില്‍ രാവിലെ ഇത് പരീക്ഷിക്കൂ

suji
 ഭാരം കുറയ്ക്കാന്‍ ഉദ്ദേശമുണ്ടോ എങ്കില്‍ രാവിലെ ഇത് പരീക്ഷിക്കൂ

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം എത്ര കാണും? ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് അറിയാവുന്ന നിരവധി ആളുകള്‍ ഈ ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാകും. വ്യായാമത്തിനൊപ്പം ഭക്ഷണത്തില്‍ കൂടി ശ്രദ്ധ പതിപ്പിച്ചാല്‍ മാത്രമേ സുരക്ഷിതവും ആരോഗ്യപ്രദവുമായ രീതിയില്‍ ഭാരം കുറയ്ക്കാന്‍ കഴിയൂ.

ഞൊടിയിടയില്‍ ഭാരം കുറയ്ക്കാനുള്ള ടെക്‌നിക്കുകള്‍ നിരവധി കാണുമെങ്കിലും ഇതെല്ലാം എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. പക്ഷെ ഡോക്ടര്‍മാര്‍ തന്നെ ഉറപ്പ് പറയുന്ന ഒരു വസ്തുവിന് നിങ്ങളുടെ ഭാരത്തെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയും.

ആപ്പിള്‍ സിഡര്‍ വിനാഗിരിയാണ് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കുക. വൈറ്റമിന്‍ ഇ, എ, പി, മഗ്നീഷ്യം, അയേണ്‍, കാല്‍ഷ്യം എന്നിങ്ങനെ സഹായകരമായ നിരവധി ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. വിശപ്പ് തോന്നുന്ന വേഗത കുറയ്ക്കുന്നതാണ് ഈ വിനാഗിരിയുടെ ഗുണം. തേനും, ആപ്പിള്‍ സിഡര്‍ വിനാഗിരിയും, വെള്ളവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ഡോ. സഞ്ജയ് അഗര്‍വാള്‍ ഓര്‍മ്മിപ്പിക്കുന്നു.

 

Read more topics: weight loss, tips
English summary
new tips for weight loss
topbanner

More News from this section

Subscribe by Email