Sunday August 18th, 2019 - 11:46:pm
topbanner
topbanner

ഉച്ച ഉറക്കം മുതിർന്നവരിൽ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

princy
ഉച്ച ഉറക്കം മുതിർന്നവരിൽ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

ഉച്ച ഉറക്കം ശീലമാക്കിയവരെ കളിയാക്കാന്‍ വരട്ടെ, പകല്‍ സമയത്തെ ഉറക്കം മുതിര്‍ന്നവരില്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണഫലം പറയുന്നത്.അമേരിക്കയിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരുടെതാണ് കണ്ടെത്തല്‍. 65 വയസ്സിനു മുകളില്‍ പ്രായമുള്ള 3000 ചൈനക്കാരെ പഠനവിധേയമാക്കിയാണ് ഗവേഷകസംഘം ഉച്ചമയക്കം എങ്ങനെയാണ് മനുഷ്യന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നമെന്ന കാര്യത്തില്‍ നിഗമനത്തിലെത്തിയത്. പ്രായമായവരില്‍, ഒരു ചെറിയ മയക്കം മാനസികാരോഗ്യനില മെച്ചപ്പെടുത്തുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജങ്‌സിന്‍ ലി പറയുന്നു.

 ഉച്ച ഭക്ഷണത്തിനു ശേഷം ഒരു മണിക്കൂര്‍ വരെ ഉറങ്ങുന്നത് പ്രായമായവരില്‍ ചിന്താശേഷിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷണഫലം തെളിയിക്കുന്നത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ള 3000 ചൈനക്കാരെ പഠനവിധേയമാക്കിയാണ് ഗവേഷകസംഘം ഉച്ചമയക്കം എങ്ങനെയാണ് മനുഷ്യന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നമെന്ന കാര്യത്തില്‍ നിഗമനത്തിലെത്തിയത്. പ്രായമായവരില്‍, ഒരു ചെറിയ മയക്കം മാനസികാരോഗ്യനില മെച്ചപ്പെടുത്തുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജങ്‌സിന്‍ ലി പറയുന്നു.മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിക്കൂറെങ്കിലും മയങ്ങിയാല്‍ മാത്രം മതി.

ഒരുമണിക്കൂര്‍ വരെ ഉച്ചമയക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നാണ് കണ്ടെത്തല്‍. ഉച്ചയ്ക്ക് തീരെ മയങ്ങാത്തവരുടെ മാനസികാരോഗ്യം മറ്റുള്ളവരേക്കാള്‍ നാലു മുതല്‍ ആറുമടങ്ങുവരെ കുറവാണ്.പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ജങ്‌സിന്‍ ലി പറഞ്ഞു.പഠനത്തിന് വിധേയമായവരില്‍ 60% ആളുകളും ഉച്ചഭക്ഷണത്തിനു ശേഷം ചെറുതായ മയങ്ങുന്നവരായിരുന്നു. 30 മുതല്‍ 90 മിനിറ്റുവരെയായിരുന്നു ഉറക്കസമയം. മിക്കവരും 63 മിനിറ്റോളം ഉറങ്ങി. ഉറങ്ങാതിരുന്നവരേക്കാള്‍ നാലു മുതല്‍ ആറു മടങ്ങുവരെ മാനസികശേഷി ഉറങ്ങിയവര്‍ക്കുള്ളതായി കാണപ്പെട്ടു. ഉച്ചമയക്കം ശീലമാക്കിയാല്‍ മാനസികശേഷി അഞ്ചു വര്‍ഷമെങ്കിലും ചെറുപ്പമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Read more topics: midday sleep, increase, memory
English summary
study said that the midday sleep will increase memory
topbanner

More News from this section

Subscribe by Email