Thursday February 21st, 2019 - 8:07:pm
topbanner

പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് ഇനി കോഴിമുട്ടയില്‍ നിന്ന്

Jikku Joseph
പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് ഇനി കോഴിമുട്ടയില്‍ നിന്ന്

കോഴിമുട്ടയില്‍ നിന്നും പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലാണ് പുതിയ വിഷസംഹാരി വികസിപ്പിച്ചത്. 70 വര്‍ഷത്തില്‍ അധികമായി കുതിരയുടെ ചോരയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നാണ് പാമ്പ് വിഷയത്തിനു പ്രതിവിധിയായി ഉപയോഗിച്ചിരുന്നത്. ഇതിനു വേണ്ടി 19 വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു.

ഈ മരുന്ന് ഉപയോഗിച്ചാല്‍ നാഡികളെയും രക്തവ്യൂഹത്തെയും രക്തചംക്രമണ വ്യവസ്ഥകളെയും ബാധിക്കുന്ന പാമ്പ് വിഷത്തെ പ്രതിരോധിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവച്ചാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തില്‍ പാമ്പു വിഷത്തിനു എതിരായ ആന്റിബോഡി കണ്ടെത്തിയിരുന്നു.

മൃഗങ്ങളിലും എലികളിലും പുതിയ മരുന്ന് പരീക്ഷിച്ചു. ഈ പരീക്ഷണം വിജയിച്ച സാഹചര്യത്തില്‍ ഇത് വിപണിയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മരുന്ന് അടുത്ത വര്‍ഷം മുതല്‍ വിപണിയിലെത്തിക്കുമെന്നാണ് സൂചന. ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനു വേണ്ടി ചെന്നൈ ന്യൂ മെഡിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Viral News

Read more topics: medicine, snake, bite, egg
English summary
medicine for snake bite from egg
topbanner

More News from this section

Subscribe by Email