ലണ്ടന്‍: എച്ച്ഐവി വൈറസിനെ പിടികൂടുന്ന മരുന്ന് സാധ്യമാകുമോ എന്ന ചോദ്യം ഇനി നിര്‍ത്താം. ബ്രിട്ടനിലെ ശാസ്ത്രകാരന്മാരുടെ ഗവേഷണം വിജയത്തോട് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 50 എച്ച്ഐവി ബാധിതരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്ന് നാല്‍പ്പത്തിനാലുകാരനായ ബ്രിട്ടിഷ്കാരന്റെ രോഗം പൂര്‍ണ്ണമായി സുഖപ്പെടുത്തിയെന്നാണ് സൂചന. ഔദ്യോഗിക വിവരം പുറത്തുവന്നാല്‍ ലോകത്തില്‍ എച്ച്ഐവി ചികിത്സ ഫലപ്രദമായി പൂര്‍ത്തിയാക്കിയ ആദ്യ രോഗിയാകും ഇദ്ദേഹം.
ബ്രിട്ടനിലെ ഏറ്റവും മികച്ച അഞ്ച് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരും ഗവേഷകരും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. എച്ച്ഐവി വൈറസാണ് മരണകാരണമാകാവുന്ന എയ്ഡ്സ് രോഗബാധയിലേക്കു നയിക്കുന്നത്. വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് എയ്ഡ്സ് ബാധിച്ച് മരണമടയുന്നത്.
ലിസി അതു പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി; പ്രിയദര്ശൻ
സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രം വാങ്ങാന്‍ ഓണ്‍ലൈനില്‍ തിക്കും തിരക്കും