Friday November 16th, 2018 - 12:44:am
topbanner

റമദാന്‍ നോമ്പെടുക്കുമ്പോള്‍ ഭാരം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

suji
റമദാന്‍ നോമ്പെടുക്കുമ്പോള്‍ ഭാരം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പരിശുദ്ധ റമദാന്‍ മാസത്തില്‍ വൃതമെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമിതഭാരം കുറയ്ക്കാനും വഴിയൊരുങ്ങും. സെഹ്‌രിയിലും, ഇഫ്താറിനും കഴിക്കുന്ന ഭക്ഷണമാണ് അധിക ഭാരത്തെ പുറംതള്ളാന്‍ ശ്രദ്ധിക്കേണ്ടവ.

ഓട്‌സും, ഹോള്‍ഗ്രെയിന്‍ ബ്രെഡും ഉള്‍പ്പെടെയുള്ള പുലര്‍ച്ചയ്ക്ക് മുന്‍പ് കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഡയറ്റീഷ്യന്‍മാര്‍ വ്യക്തമാക്കുന്നു. കഫീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കണം. ഇത് നിര്‍ജലീകരണത്തിനും, ദാഹം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും.

വൈകുന്നേരങ്ങളില്‍ നോമ്പ് തീര്‍ക്കുമ്പോള്‍ പാനീയങ്ങളാണ് ആദ്യ കുടിക്കേണ്ടത്. കലോറി കൂടിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന് പകരം ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും, ലീന്‍ മാംസവും കഴിക്കാം, അതും ആവശ്യത്തിന്.

ഇഫ്താറില്‍ അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. നോമ്പ് നിര്‍ത്തുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഇതിന് സഹായിക്കും. ഇതോടൊപ്പം ചെറിയ വ്യായാമങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ കൊഴുപ്പ് വേഗം ഇല്ലാതാകും.

 

Read more topics: lose weight, diet , exercise tips
English summary
lose weight in a month simple diet and exercise tips for quick results
topbanner

More News from this section

Subscribe by Email