അമിത മദ്യപാനം മറവിരോഗത്തെ ക്ഷണിച്ചുവരുത്തുമെന്ന് പഠനം. കാനഡയിലെ സെന്റര്‍ ഫോര്‍ അഡിക്ഷന് ആന്‍ഡ് മെന്റല്‍ ഹെല്‍ത്താണ് പഠനം നടത്തിയത്. അമിതമായി മദ്യം ഉപയോഗിക്കുന്നവരെയും ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചവരെയും ആണ് പഠനവിധേയമാക്കിയത്.
ഫ്രാന്‍സില്‍ 10 ലക്ഷത്തില്‍പരം ആളുകള്‍ മറവിരോഗത്തിന്റെ പിടിയിലാണ്. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ നേരത്തെ മറവി രോഗം വന്നവരില്‍ 57 ശതമാനം ആളുകള്‍ക്കും അമിത മദ്യപാനം മൂലമാണ് രോഗം പിടിപെട്ടിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ദിവസേന പുരുഷന്മാര് 60 ഗ്രാമില്‍ കൂടുതലും സ്ത്രീകള്‍ 40 ഗ്രാമില്‍ കൂടുതലും മദ്യം കഴിക്കുന്നത് അമിത മദ്യപാനമായി കണക്കാക്കാം. അമിത മദ്യപാനം ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്നു 20 വര്‍ഷം കുറക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.