Wednesday November 14th, 2018 - 8:16:am
topbanner

പതിവായി മോണരോഗങ്ങള്‍ ബാധിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക

Jikku Joseph
പതിവായി മോണരോഗങ്ങള്‍ ബാധിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക

മോണരോഗങ്ങള്‍ ബാധിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക. പതിവായി മോണരോഗങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകളില്‍ പല തരത്തിലുള്ള ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അടിക്കടി മോണരോഗങ്ങള്‍ കാണുന്ന സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യത, പ്രത്യേകിച്ച് അന്നനാളം, സ്തനങ്ങള്‍ എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള സാധ്യത 14 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

മോണ രോഗങ്ങള്‍ പതിവായി കണ്ടുവരുന്നവരില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിരുന്നത്. അന്ന നാളത്തിലെ അര്‍ബുദ സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂന്നിരട്ടി കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ശ്വാസകോശമ, പിത്തസഞ്ചി, മെലനോമ, സ്തനാര്‍ബുദം എന്നിവിടങ്ങളിലെ ക്യാന്‍സറുകളും ബാധിക്കാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബഫലോയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് പഠനം നടത്തിയത്. 1999 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 54 നും 86 നും ഇടയില്‍ പ്രായമുള്ള 65,000 സ്ത്രീകളിലാണ് പഠനം നടത്തിയത്.

English summary
ladies take note gum disease
topbanner

More News from this section

Subscribe by Email