topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

കുടുംബത്തിന്റെ പൊതുവായ ആരോഗ്യത്തിനു വെണ്ടയ്ക്ക ഉത്തമം

Jikku Joseph
കുടുംബത്തിന്റെ പൊതുവായ ആരോഗ്യത്തിനു വെണ്ടയ്ക്ക ഉത്തമം

വെണ്ടയ്ക്കയില്‍ നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ഗുണങ്ങളും ഏറെയാണ്. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും വെണ്ടയ്ക്ക ഏറെ സഹായകം. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ, ധാതുക്കളായ കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും വെണ്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വെണ്ടയ്ക്കയിലുളള Mucilaginous നാരുകള്‍ ആമാശയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. അത് അന്നനാളത്തിനുളളില്‍ സുരക്ഷിത ആവരണം തീര്‍ത്ത് ആമാശയ അള്‍സറില്‍ നിന്നു സംരക്ഷിക്കുന്നു. ദഹനത്തിനു ശേഷം കുടലിലൂടെയുളള ആഹാരത്തിന്റെ ചലനം സുഗമമാക്കുകയും ചെയ്യുന്നു. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. കുടലിലുളള മിത്ര ബാക്ടീരിയത്തിന്റെ എണ്ണം കൂട്ടുന്നതിനും വെണ്ടയ്ക്ക സഹായകം. കൂടാതെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് ഇല്ലാതാക്കുന്നതിനും നാരുകള്‍ സഹായകം. വെണ്ടയ്ക്കയിലുളള നാരുകള്‍ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കുകയും ചെയ്യുന്നു.

ശുദ്ധമായ വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്ചശക്തി മെച്ചമായി നിലനിര്‍ത്താം. മാകുലാര്‍ ഡീജനറേഷന്‍, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനും സഹായകം. വെണ്ടയ്ക്കയിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശക്തിക്ക് മുതല്‍ക്കൂട്ടു തന്നെ. രോഗാണുക്കളോടും അന്യപദാര്‍ഥങ്ങളോടും പോരാടുന്നതിനു കൂടുതല്‍ വെളുത്ത രക്താണുക്കളെ സൃഷ്ടിക്കാന്‍ വിറ്റാമിന്‍ സി പ്രേരണചെലുത്തുന്നു. ജലദോഷം, ചുമ തുടങ്ങിയവയ്‌ക്കെതിരേ പോരാടുകയും ചെയ്യുന്നു.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും ആസ്ത്മയില്‍ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും സഹായകം. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായിക്കും. വെണ്ടയ്ക്കയിലുളള ജലത്തില്‍ ലയിക്കുന്നതരം നാരുകള്‍ രക്തത്തിലെ സെറം കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ ജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗര്‍ഭിണികളുടെ ആരോഗ്യ ഉത്തമമാണ് വെണ്ടയ്ക്ക.

English summary
ladies finger good for the general health of the family
topbanner topbanner

More News from this section

Subscribe by Email