Tuesday September 25th, 2018 - 9:37:am
topbanner

അടുക്കളയിലെ സ്പോഞ്ച് വില്ലനാണ്

Jikku Joseph
അടുക്കളയിലെ സ്പോഞ്ച് വില്ലനാണ്

പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാന്‍ നമ്മള്‍ എല്ലാരും തന്നെ സ്പോഞ്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ഈ സ്പോഞ്ചുകള്‍ നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ വില്ലനായി മാറുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ വീട്ടിലെ ടോയിലറ്റ് സീറ്റിനേക്കാള്‍ 20,000 മടങ്ങ് വൃത്തിഹീനമാണെന്നാണ് പറയുന്നത്. സ്പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്തണമെന്നുമുള്ള പഠനത്തിന്റെ ഭാഗമായി വിദഗ്ധര്‍ നടത്തിയ പരീക്ഷണത്തില്‍ 14 വ്യത്യസ്ത സ്പോഞ്ചുകളിലെ 28 സാമ്പിളുകള്‍ പരിശോധിക്കുകയും അതില്‍ നിന്നും 362 തരം രോഗാണുക്കളെ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തിയവയില്‍ പൊതുവായ പത്തില്‍ അഞ്ചെണ്ണത്തിനും മനുഷ്യനില്‍ രോഗം പടര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവര്‍ വെളിപ്പെടുത്തുന്നു.

English summary
kitchen sponge and health problems
topbanner

More News from this section

Subscribe by Email