topbanner
Monday January 22nd, 2018 - 12:05:am
topbanner

ബ്രാന്‍ഡഡ് പച്ചക്കറികളികളുമായി കേരളത്തില്‍ തളിര്‍ എത്തുന്നു

Jikku Joseph
ബ്രാന്‍ഡഡ് പച്ചക്കറികളികളുമായി കേരളത്തില്‍ തളിര്‍ എത്തുന്നു

സംസ്ഥാനത്ത് കാര്‍ഷികോത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തുള്ള വിപണനത്തിന് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) തുടക്കമിടുന്നു. തളിര്‍ എന്ന പേരോടെ എല്ലാ ജില്ലകളിലും വിപണനകേന്ദ്രങ്ങള്‍ തുറക്കും.

സംസ്ഥാനത്തെ ആദ്യത്തെ തളിര്‍ ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച നടത്തും. അതാതു ജില്ലകളിലെ വി.എഫ്.പി.സി.കെ വിപണനകേന്ദ്രങ്ങളില്‍നിന്ന് പച്ചക്കറിയും പഴങ്ങളും ശേഖരിച്ച് വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിപണനം ചെയ്യുന്നതാണ് പദ്ധതി. വിപണിയില്‍ ലഭ്യമല്ലാത്തവ ഹോര്‍ട്ടികോര്‍പ് മുഖാന്തരം പൊതുവിപണിയില്‍നിന്ന് ശേഖരിക്കും.

പച്ചക്കറികള്‍ വാങ്ങി വിഷാംശവും അഴുക്കും കളയാന്‍ വെള്ളത്തില്‍ മുക്കിയിട്ട് കാത്തിരുന്നശേഷം കഷ്ണങ്ങളാക്കുന്ന ബുദ്ധിമുട്ടൊന്നും ഇനി വേണ്ട. സാമ്പാറും അവിയലും തയ്യാറാക്കുന്നതിന് പാകത്തില്‍ കഷ്ണങ്ങളാക്കി കവറുകളില്‍ ലഭ്യമാക്കും. റെഡി റ്റു കുക്ക് എന്ന പേരില്‍ വി.എഫ്.പി.സി.കെയാണ് പച്ചക്കറി കഷ്ണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. തളിര്‍ ബ്രാന്‍ഡ് കടകളിലൂടെയാണ് ഇവയുടെ വിതരണം നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

പ്രതിവര്‍ഷം രണ്ടുകോടി പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കുന്ന ഹൈടെക് നഴ്സറി മൂവാറ്റുപുഴ നടുക്കരയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ബ്രാന്‍ഡഡ് പച്ചക്കറി വിപണന രംഗത്തേക്കും വി.എഫ്.പി.സി.കെ. കടക്കുന്നത്.

English summary
kerala to produce branded vegetables through thalir
topbanner topbanner

More News from this section

Subscribe by Email