topbanner
Sunday March 26th, 2017 - 1:07:am
topbanner

അമ്മയായാല്‍ ആയുസ് വര്‍ധിക്കുമോ?

NewsDesk
അമ്മയായാല്‍ ആയുസ് വര്‍ധിക്കുമോ?

അമ്മയാകുക എന്നാല്‍ സ്ത്രീയുടെ ജീവിതത്തിലെ പൂര്‍ണ്ണതയാണ്. അമ്മയാകുന്നതും കുട്ടിക്ക് പാല്‍ കൊടുക്കുന്നതും സ്ത്രീകളുടെ ആയുസ് വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലാണ് അമ്മയാകാന്‍ മടിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതല്‍ ഉള്ളത്.

ലണ്ടനിലെ ഇംപീരിയല്‍ കേളേജാണ് 322,972 സ്ത്രീകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. പതിമൂന്നു വര്‍ഷമെടുത്താണ് കേളേജിലെ ആരോഗ്യ വിദഗ്ധര്‍ പഠനം നടത്തിയത്. ഇതിനിടെ 14, 383 പേര്‍ മരിച്ചു. ഇതില്‍ 6000 പേര്‍ ക്യാന്‍സര്‍ മൂലവും 2400 പേര്‍ ഹൃദയസംബന്ധിച്ച രോഗങ്ങളും കാരണവുമാണ് മരിച്ചത്. ഇവരില്‍ ആരും അമ്മയായിരുന്നില്ല.

അമ്മയാകുന്നവര്‍ ഇത്തരത്തില്‍ അസുഖങ്ങള്‍ ബാധിച്ചു മരിക്കാന്‍ അഞ്ചിലൊന്നു സാധ്യതമാത്രമേയുള്ളൂവെന്നും പഠനം പറയുന്നു. രണ്ടോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറവാണ്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

മുലപ്പാല്‍ നല്‍കാത്ത സ്ത്രീകളെക്കാള്‍ എട്ടു ശതമാനം ആയുസ് കൂടുതലായിരിക്കും നല്‍കുന്നവര്‍ക്ക്. പുകവലിക്കുന്ന സ്ത്രീകളെക്കാള്‍ പത്ത് ശതമാനം ആയുസ് കൂടുതലാണ് അമ്മമാര്‍ക്കെന്നും പഠനത്തില്‍ തെളിഞ്ഞു. മുലയൂട്ടുന്നത് സ്താനാര്‍ബുദത്തില്‍ നിന്നു രക്ഷപ്പെടുത്തുമെന്ന് ആദ്യമേ തെളിഞ്ഞതാണ്. എന്നാലിതു സ്ത്രീകളുടെ ആയുസ് കൂട്ടുമെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്നു പറയുന്നു വിദഗ്ധര്‍.

ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത അഞ്ചു ശതമാനത്തോളം കുറയുമെന്നും പഠനത്തില്‍ തെളിഞ്ഞു. ഒസ്‌ട്രോജന്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. മുലയൂട്ടുന്നതോടെ ഈ ഹോര്‍മോണിന്റെ അളവ് കുറയുന്നു. ബിഎംസി എന്ന മെഡിക്കല്‍ ജേണലില്‍ പഠനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Read more topics: increase, mother, baby, life, expectancy
English summary
increase if the mother's life expectancy?
topbanner topbanner

More News from this section

Subscribe by Email