Monday September 24th, 2018 - 11:05:pm
topbanner

ഭക്ഷണം, വ്യായാമം, ഉറക്കം ഇത് മൂന്നുമാണ് വണ്ണംകുറയുന്ന കാര്യത്തില്‍ ഹീറോസ്

suji
ഭക്ഷണം, വ്യായാമം, ഉറക്കം ഇത് മൂന്നുമാണ് വണ്ണംകുറയുന്ന കാര്യത്തില്‍ ഹീറോസ്

വണ്ണം കുറയ്ക്കാന്‍ ഇതാ എളുപ്പവഴികള്‍. സ്ഥിരമായി കേള്‍ക്കുന്ന വാക്കുകളാണിത്. എളുപ്പ വഴിയുടെ പിന്നാലെ പോയി ഭൂരിഭാഗം പേരും ഫലമില്ലാതെ മടങ്ങും. പറ്റിയ അബദ്ധം ആരോടും പറയാനും പോകില്ല. എന്നാല്‍ എളുപ്പവഴികള്‍ക്ക് പിന്നാലെ പോകാതെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വണ്ണമൊക്കെ താനെ കുറയുമെന്ന് പ്രമുഖ ഡയറ്റീഷ്യന്‍ മാഷ ഡേവിസ് പറയുന്നു.

ഭക്ഷണം, വ്യായാമം, ഉറക്കം ഇത് മൂന്നുമാണ് വണ്ണംകുറയുന്ന കാര്യത്തിലെ ഹീറോസ്. ഫൈബറിനാല്‍ സമ്പുഷ്ടമായ പച്ചക്കറികള്‍ വേണ്ടുവോളം കഴിക്കാം, കൂടാതെ കൂടുതല്‍ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ആവശ്യമില്ലാതെ വലിച്ചുവാരി കഴിക്കരുതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, പ്രത്യേകിച്ച് പുറത്ത് നിന്നുള്ള ഭക്ഷണം.

ശാരീരികമായി കൂടുതല്‍ ആക്ടീവ് ആകുകയാണ് രണ്ടാമത്തെ കാര്യം. വാഹനത്തില്‍ കയറി ഓഫീസിലെ സീറ്റിലേക്കും, സീറ്റില്‍ നിന്നും വാഹനത്തില്‍ തിരികെ വീട്ടിലേക്കും എത്തുന്ന രീതി മാറ്റി പരമാവധി എഴുന്നേറ്റ് നടക്കാം. വ്യായാമം കൂടി ശീലമാക്കാന്‍ ശ്രമിച്ചാല്‍ മാറ്റത്തിന്റെ വേഗത കൂടും. മണിക്കൂറുകളോളം ജിമ്മില്‍ പോയി ട്രെയിന്‍ ചെയ്യാന്‍ നേരമില്ലെങ്കില്‍ എച്ച്‌ഐടി വര്‍ക്ക്ഔട്ടുകള്‍ വീട്ടില്‍ തന്നെ ചെയ്യാം. ആവശ്യത്തിന് തയ്യാറെടുപ്പുകളോടെ വേണം ഇതിലേക്ക് കടക്കാന്‍.

മൂന്നാമത്തെ കാര്യം ഉറക്കമാണ്. മറ്റ് രണ്ട് കാര്യങ്ങള്‍ക്കൊപ്പം ഉറക്കം കൃത്യമായി ശീലിക്കുക. ഉറങ്ങാന്‍ കിടന്നാല്‍ ഫോണ്‍ സ്‌ക്രീനിലേക്ക് ശ്രദ്ധ പോയാല്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ട് കൃത്യസമയത്ത് സമാധാനമായി ഉറങ്ങാന്‍ ശ്രമിക്കുക. ഇത്രയൊക്കെ ചേര്‍ന്ന് അല്‍പ്പം അടുക്കും ചിട്ടയും ശീലിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

 

Read more topics: weight loss, health
English summary
how you can say goodbye to those extra kilos
topbanner

More News from this section

Subscribe by Email