Wednesday November 14th, 2018 - 4:52:pm
topbanner

കൊതുകിനെ തുരത്തി രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ വിദ്യ പ്രയോഗിക്കാം

suji
കൊതുകിനെ തുരത്തി രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ വിദ്യ പ്രയോഗിക്കാം

മഴ തിമിര്‍ത്ത് പെയ്യുകയാണ്. കൊതുകിന്റെ ശല്യം നാട്ടില്‍ വര്‍ദ്ധിച്ച് വരികയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നഗരപ്രദേശങ്ങളിലാണ് കൊതുകിന്റെ ശല്യം കൂടുതല്‍. എന്നാല്‍ വിപണിയില്‍ കിട്ടുന്ന ക്രീമും, സ്‌പ്രേയുമൊക്കെ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ കൊതുകുകള്‍ രക്തം ഊറ്റുന്നത് കുറയ്ക്കാം.

എന്നാല്‍ കെമിക്കല്‍ അടങ്ങിയ ക്രീമുകളും സ്‌പ്രേയും ചിലര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവയാണ്. എല്ലാ കൊതുകുകളും രോഗവാഹകര്‍ അല്ലെങ്കിലും കൊതുകിന്റെ കടി കൊള്ളാന്‍ ആര്‍ക്കും വലിയ താല്‍പര്യം കാണില്ല. ഇതിനുള്ള ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.

ലെമണ്‍ യൂക്കാലിപ്റ്റസ് ഓയില്‍ ഉപയോഗിച്ചാല്‍ കൊതുകിന്റെ കുത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ലെമണ്‍ യൂക്കാലിപ്റ്റസ് ഓയിലില്‍ അടങ്ങിയിട്ടുള്ള പിഎംഡിയെന്ന പദാര്‍ത്ഥമാണ് കൊതുകടിയില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഇത് ഉപയോഗിക്കരുത്.

പെര്‍മെത്രിന്‍ എന്ന സ്‌പ്രേ വസ്ത്രങ്ങളില്‍ അടിയ്ക്കാവുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു. ഇവയ്ക്ക് കൊതുകുകളെയും, മറ്റ് പ്രാണികളെയും അകറ്റാന്‍ കഴിയും. ഈ സ്‌പ്രേ വസ്ത്രങ്ങളിലാണ് പ്രയോഗിക്കേണ്ടത്.

 

Read more topics: repel mosquitoes , health
English summary
how to repel mosquitoes for real
topbanner

More News from this section

Subscribe by Email