Thursday November 15th, 2018 - 2:13:pm
topbanner

പ്രമേഹത്തെ നിയന്ത്രിക്കാം; ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍

Jikku Joseph
പ്രമേഹത്തെ നിയന്ത്രിക്കാം; ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഇതൊക്കെയാണ്.

വ്യായാമം
ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബോഡി മാസ് ഇന്‍ഡക്സ് ശ്രദ്ധിക്കണം. ഇതിന് വ്യായാമം ഉറപ്പായും വേണം. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

രക്തപരിശോധന
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗം നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഈ അളവ് കൂടുതലായാലും കുറവായാലും അപകടമാണ്. പ്രമേഹത്തിനുളള രക്ത പരിശോധന പൊതുവെ രണ്ടുതരമാണ്. ഭക്ഷണത്തിന് മുമ്പും ഭക്ഷണത്തിന് ശേഷവും രക്തം പരിശോധിക്കണം.

കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുക
പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാനുളള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും.

ശരിയായ ക്രമത്തിലുളള ഭക്ഷണം
പ്രമേഹരോഗികള്‍ ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്സ്, ഗോതമ്പ് എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.

English summary
how to control diabetes
topbanner

More News from this section

Subscribe by Email