Friday September 21st, 2018 - 7:29:pm
topbanner

വ്യായാമം മുടക്കേണ്ട ; തലച്ചോറിന് ഗുണം ചെയ്യും

suji
 വ്യായാമം മുടക്കേണ്ട ;  തലച്ചോറിന് ഗുണം ചെയ്യും

മുടങ്ങാതെ വ്യായാമം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുവെങ്കില്‍ ശരീരത്തിന് മാത്രമല്ല തലച്ചോറിന് നിങ്ങള്‍ ഗുണമാണ് ചെയ്യുന്നത്. ഫിറ്റ്‌നസ് ലെവല്‍ കുറഞ്ഞവരുടെ തലച്ചോറിലെ സുപ്രധാനമായ നാഡിവ്യൂഹം വേഗത്തില്‍ ചീത്തയാകുന്നുവെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇതാണ് ഓര്‍മ്മക്കുറവിലേക്കും ഡിമെന്‍ഷ്യ പോലുള്ള അവസ്ഥകളിലേക്കും നയിക്കുന്നതെന്നാണ് അനുമാനം.

വ്യായാമം തലച്ചോറിന് നല്‍കുന്ന ഏറ്റവും നല്ല മരുന്നാണെന്നാണ് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത്. അല്‍ഷിമേഴ്‌സ് രോഗം തടയാന്‍ സഹായിക്കുന്ന മികച്ച രീതി വ്യായാമം ചെയ്യുകയെന്നതാണ്. ആളുകളുടെ ഫിറ്റ്‌നസ് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കുന്നുവെന്ന് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനം വ്യക്തമാക്കി.

ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാതെ പോയവരിലാണ് ഓര്‍മ്മക്കുറവ് വേഗത്തില്‍ കടന്നുവന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. വ്യായാമവും, തലച്ചോറിന്റെ ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

 

Read more topics: health, memory sharp, exercise
English summary
how exercise will help keep your memory sharp
topbanner

More News from this section

Subscribe by Email