Saturday December 15th, 2018 - 3:22:am
topbanner

കുടവയറും പ്രമേഹവും ബന്ധുക്കളാണ്; സൂക്ഷിക്കണം

suji
 കുടവയറും പ്രമേഹവും ബന്ധുക്കളാണ്; സൂക്ഷിക്കണം

അമിതവണ്ണവും പ്രമേഹവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 ഡയബറ്റീസ് ഉള്‍പ്പെടെയുള്ള രോഗാവസ്ഥകളും, മാനസിക പ്രശ്‌നങ്ങളിലേക്കും അമിതവണ്ണം നയിക്കും. 2030 ആകുന്നതോടെ ചൈപ്പ് 2 ഡയബറ്റിസ് ബാധിച്ചവരുടെ എണ്ണം 360 മില്ല്യണാകുമെന്നാണ് പ്രതീക്ഷ.

കുടവയറും, അമിതമായ അരവണ്ണവും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. വയറില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ കൊണ്ടുവരും. വയറില്‍ കൊഴുപ്പ് ശേഖരിച്ച് വെയ്ക്കുന്നത് ബ്ലഡ് ലിപ്പിഡ്, ബ്ലഡ് ഗ്ലൂക്കോസ്, സിസ്‌റ്റോളിക് ബ്ലഡ് പ്രഷര്‍ എന്നിവ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.

ഇന്‍സുലിന്‍ നല്‍കുമ്പോള്‍ വയറിലെ കൊഴുപ്പില്‍ പെട്ടെന്നുള്ള പ്രതികരണം ഉണ്ടാകുന്നില്ലെന്ന് ഗവേഷണം കണ്ടെത്തി. അതുകൊണ്ട് തന്നെ കുടയവറുള്ളവരില്‍ ടൈപ്പ് 2 ഡയബറ്റിസ് രൂപപ്പെട്ടാല്‍ കാരണം തേടി ഡോക്ടര്‍മാര്‍ കൂടുതല്‍ സഞ്ചരിക്കേണ്ടതില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

അരവണ്ണം കുറയ്ക്കുകയാണ് ഡയബറ്റിസിലേക്ക് നയിക്കാനുള്ള സാധ്യത കുറയ്ക്കാനുള്ള പ്രധാന മാര്‍ഗ്ഗമെന്നാണ് ഇതോടെ തെളിയുന്നത്.

 

 

Read more topics: belly fat,diabetes
English summary
how belly fat is linked to diabetes
topbanner

More News from this section

Subscribe by Email