Tuesday September 25th, 2018 - 1:04:am
topbanner

മണിക്കൂറുകളോളം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്...?

Jikku Joseph
മണിക്കൂറുകളോളം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്...?

സ്മാര്‍ട്ട്ഫോണുമായി മണിക്കൂറുകളോളം ചെലവഴിക്കുന്ന കൗമാരക്കാരെ പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് പുതിയ പഠനം. ദിവസവും അഞ്ചു മണിക്കൂറോ അതിലധികമോ മണിക്കൂര്‍ സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവയ്ക്ക് മുന്നില്‍ ചെലവഴിക്കുന്നത് അപകടകരമായ രീതിയില്‍ പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് പുതിയ പഠനം മുന്നറിയിപ്പു നല്‍കുന്നു.

ദിവസം അഞ്ചുമണിക്കൂറിലധികം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടിക്കുള്ള സാധ്യത 43 ശതമാനം അധികമായിരിക്കുമെന്ന് അമേരിക്കയിലെ ഹാര്‍വാഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്കിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കളികളില്‍ നിന്ന് മാറിനില്‍ക്കുന്നതും കലോറി കൂടിയ ഭക്ഷണങ്ങള്‍ കൊറിക്കുന്നതും മതിയായ വ്യായാമമോ ഉറക്കമോ ഇല്ലാത്തവരാണെന്നും ഇതു പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നുമാണ് പഠനം പറയുന്നത്. 24,800 കൗമാരക്കാരിലാണു പഠനം നടത്തിയത്. കുട്ടികളിലും കൗമാരക്കാരിലും ടിവി കാഴ്ച നിയന്ത്രിക്കുന്നതിനോടൊപ്പം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രണമേര്‍പ്പെടുത്തുന്നതു മാത്രമാണ് ഇതിന് പരിഹാരമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എറിക എല്‍. കെന്നി പറഞ്ഞു.


English summary
higher smartphone use may lead
topbanner

More News from this section

Subscribe by Email