Friday April 26th, 2019 - 12:13:pm
topbanner
topbanner

കുട്ടികള്‍ക്ക് ഹെല്‍ത്തി ടിഫിന്‍ നൽകാം

dilmadeepa
കുട്ടികള്‍ക്ക്  ഹെല്‍ത്തി ടിഫിന്‍ നൽകാം

ഏതൊരു അമ്മയുടേയും ആവലാതിയാണ് കുഞ്ഞിന്  എന്ത് ഭക്ഷണം കൊടുത്തുവിടും എന്നത്. രുചിയും ഗുണവുമുള്ള എളുപ്പം തയാറാക്കാവുന്ന വിഭവങ്ങള്‍ അതായിരിക്കും കുട്ടികള്‍ ആഗ്രഹിക്കുന്ന ലഞ്ച് ബോക്‌സ് വിഭവങ്ങള്‍. കുട്ടി മടുപ്പു കാണിക്കാതിരിക്കാന്‍ ആഹാരത്തിന്റെ നിറം, രുചി, മണം, രൂപം എന്നിവയില്‍ വൈവിധ്യം നിലനിര്‍ത്തണം. ഓരോ ദിവസവും ഓരോ വിഭവങ്ങള്‍ തയാറാക്കാന്‍ ശ്രദ്ധിക്കുക. കുട്ടി ആകാംക്ഷയോടെ വേണം ഓരോ ദിവസവും ലഞ്ച് ബോക്‌സ് തുറക്കാന്‍. ഭക്ഷണം ഉണ്ടാക്കുന്നതിനൊപ്പം ഭംഗിയായി പൊതിഞ്ഞു കൊടുത്തു വിടാനും ശ്രദ്ധിക്കണം. കുട്ടികളുടെ ഇഷ്ടം കൂടി മനസിലാക്കി ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിലാണ് അമ്മയുടെ വിജയം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ടെന്‍ഷന്‍ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.

പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരം വേണം അവര്‍ക്കു നല്‍കാന്‍. ഈ കാലത്ത് കൂടുതല്‍ ഊര്‍ജ്ജവും, കൂടുതല്‍ പ്രോട്ടീനും, മറ്റു പോഷകങ്ങളും വേണം. രുചിക്കു പുറകേ പോകാതെ പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ വേണം അവര്‍ക്കു കൊടുക്കാന്‍. അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്.സ്‌കൂളില്‍ പോയിത്തുടങ്ങുന്ന പ്രായത്തില്‍ കുഞ്ഞിന് വേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണ്.

വെജിറ്റബിള്‍ സാഗ്‌വാല

പാലക് 200 ഗ്രാം
ജീരകം കാല്‍ ടീസ്പൂണ്‍
എണ്ണ രണ്ട് ടേബിള്സ്പൂ ണ്‍
സവാള ഒരെണ്ണം
പച്ചമുളക് ഒരെണ്ണം
വെളുത്തുള്ളി അര ടീസ്പൂണ്‍
കുക്കിങ് ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ ടി അല്പം്
ജീരകപ്പൊടി അര ടീസ്പൂണ്‍
കസൂരിമേത്തി രണ്ട് നുള്ള്
ഉപ്പ് ആവശ്യത്തിന്
കാരറ്റ് ഒരെണ്ണം
ബീന്സ്് നാലെണ്ണം
കോളിഫ്ലോര്‍ അഞ്ച് കഷ്ണം

വെള്ളത്തില്‍ വേവിച്ച പാലക്ക് തണുത്തശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കാരറ്റ്, ബീന്സ്ല എന്നിവ ചെറിയ കഷണങ്ങളാക്കി വേവിച്ചു മാറ്റുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊടിച്ചതിനുശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം അല്പം മഞ്ഞള്പൊിടിയിട്ട് അതിലേക്ക് പാലക് പേസ്റ്റ് ചേര്ത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യമായ വെള്ളവും ക്രീം ഒഴികെയുള്ള എല്ലാ ചേരുവകളും വേവിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളുമിട്ട് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ക്രീം ഒഴിച്ച് ഇളക്കി വാങ്ങുക.

മുട്ട മുക്കിപ്പൊരിച്ചത്

തയ്യാറാക്കുന്ന വിധം

1.മുട്ട - അഞ്ച് (5)
2.വെളിച്ചെണ്ണ - പൊരിക്കാന്‍ ആവശ്യത്തിന്
3.പച്ചരി - 250 ഗ്രാം
4.ചോറ് ‌- ഒരു കപ്പ്
5.ഉപ്പ് - പാകത്തിന്
6.ഇഞ്ചി - ഒരു ചെറിയ കഷണം
7.പ്ച്ചമുളക് - നാല് എണ്ണം
8.കറിവേപ്പില - രണ്ടു കതിര്‍
9.മല്ലിയില - ഒരു ടേബിള്‍ സ്പൂണ്‍
10.സവാള - ഒരു ചെരുത്

തയ്യാറാക്കുന്ന വിധം

പച്ചരി കുതിര്‍ത്ത് ചോറും ഉപ്പും ചേര്‍ത്ത് ലൂസാവാതെ അരച്ചെടുക്കുക. ഇതില്‍ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞു യോജിപ്പിക്കുക.മുട്ട പുഴുങ്ങിയതു രണ്ടായി മുറിച്ചു മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെറ്റുക്കുക.

ഗാര്ലിക് നാന്

റെസ്റ്റോറന്റുകളിലെ പതിവു വിഭവമാണ് ഗാര്ലിക് നാന്. വെളുത്തുള്ളി ടേസ്റ്റുള്ള ഇത് നമുക്കു വീട്ടിലും ഉണ്ടാക്കാന്സാധിയ്ക്കും. ഇതെങ്ങനെയെന്നു നോക്കൂ,

മൈദ-2 കപ്പ്
ഗോതമ്പുപൊടി-1 കപ്പ്
ചെറുചൂടുള്ള പാല്-അര കപ്പ്
ചെറുചൂടുവെള്ളം-1 കപ്പ്
യീസ്റ്റ്-2 ടീസ്പൂണ്
പഞ്ചസാര-അര ടേബിള് സ്പൂണ്
വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്
ഉപ്പ്-1 ടീസ്പൂണ്
ടോപ്പിംഗിന്
വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി
മല്ലിയില
ഉപ്പുള്ള ബട്ടര്

ചൂടുവെള്ളത്തില് യീസ്റ്റ്, പഞ്ചസാര എന്നിവ കലക്കി പൊന്താന് വയ്ക്കുക. പിന്നീട് ഗോതമ്പുപൊടി, മൈദ എന്നിവ കലര്ത്തി ഇതില് ഉപ്പ്, കലര്ത്തി വച്ചിരിയ്ക്കുന്ന ചൂടുവെള്ളം, പാല്, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്ത്തിളക്കി പൊന്താന് വയ്ക്കണം. ഇത് പ്ലാസ്റ്റിക് ഷീറ്റിയാക്കി വയ്ക്കുക. വയ്ക്കുന്ന പാത്രത്തിനുള്ളില് ഓയില് പുരട്ടണം. ബട്ടര് ചൂടാക്കി ഇതില് തീരെ ചെറുതായി ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി ഇട്ടിളക്കുക. മാവു പൊന്താന് ഒന്നര മണിക്കൂര് വേണ്ടി വന്നേക്കാം.മാവു പൊന്തിയാല് ചെറിയ ഉണ്ടകളാക്കി മാറ്റുക. ഇത് പരത്തിയെടുക്കാം.

തവ ചൂടാക്കി ഇത് ഇതിനു മുകളിലിട്ടു ഇതു വശവും ചൂടാക്കുക. പിന്നീട് ഗ്യാസ് സ്റ്റൗവില് നേരിട്ട് പൊന്തി വരുന്നതു വരെ ചുടുക. ഇത് മാറ്റി വച്ച് മുകളില് ബ്രഷ് കൊണ്ടു ബട്ടര് മിശ്രിതം പുരട്ടണം. അരിഞ്ഞ മല്ലിയില ഇടാം. ഗാര്ലിക് നാന് ചൂടോടെ കഴിയ്ക്കൂ.

ഫിഷ് റോള്‍

ഫിഷ്-2(മുള്ളില്ലാത്ത)
കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
സാവാള-3
ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1:1റ്റീസ്പൂണ്‍
പച്ചമുളക്-2-3
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
വേപ്പില-2 തണ്ട്
മല്ലിയില കുറച്ച്
ഉരുളന്‍ കിഴങ്ങ്-4 വലുത്
മുട്ട-4
സെമിയം-1/2പാക്കറ്റ്
പാചകരീതി:
ഫിഷ്+കുരുമുളക്+ഉപ്പ്+ചെര്‍ത്തു 10 മിനിറ്റ് മാറ്റി വെക്കുക.
വേവിച്ച് ഉടച്ച് എടുക്കുക
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് സവാള,ഇഞ്ചി,വെളുത്തുള്ളി.പച്ചമുളക് , മഞ്ഞള്‍പൊടി,മീന്‍, വേപ്പില, മല്ലിയില വഴറ്റുക
ഉരുളന്‍ കിഴങ്ങ്+കുരുമുളക്+ഉപ്പ് ഇട്ടു വേവിക്കുക
ഇതെല്ലാം നന്നായി മിക്സ് ചെയ്ത് റോള്‍ ആക്കുക
ഓരോ റോളും മുട്ടയില്‍ മുക്കി സേമിയത്തില്‍ മുക്കി പൊരിചെടുകുക.
 
മാക്രോണി വിത്ത് ചിക്കന്‍

 
1. മാക്രോണി - 50 ഗ്രാം
2. ചിക്കന്‍ കുരുമുളകും
ഉപ്പും ചേര്‍ത്ത് വേവിച്ച് നീളത്തില്‍ പിച്ചിചീന്തിയത് - 1 കപ്പ്
3. ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
4. എണ്ണ / ചീസ്/ ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മാക്രോണി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് മാറ്റി വയ്ക്കുക.
ചൂടായ പാനില്‍ എണ്ണ / ചീസ്/ ബട്ടര്‍ ഇട്ട് അതിലേക്ക് ചിക്കനും കറിവേപ്പിലയും ഇട്ട് വഴറ്റുക. അതിലേക്ക് മീറ്റ് മസാല ഇട്ട് മൂപ്പിച്ച് വേവിച്ച മാക്രോണിയും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി ഒരു മിനിറ്റ് വഴറ്റി വാങ്ങാവുന്നതാണ്

 

Read more topics: health, tips, lunch, children
English summary
healthy tiff-in for children0
topbanner

More News from this section

Subscribe by Email