Sunday October 21st, 2018 - 3:58:pm
topbanner
Breaking News

പുരുഷന്മാരുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും

Jikku Joseph
പുരുഷന്മാരുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും

ആരോഗ്യകരമായ ഭക്ഷണത്തിലൂടെ പുരുഷന്മാരുടെ കരുത്ത് വര്‍ദ്ധിപ്പിക്കാം. എല്ലാ വിധത്തിലും ഇത് പുരുഷന്റെ ലൈംഗിക ശേഷിയെ വര്‍ദ്ധിപ്പിക്കുയാണ് ചെയ്യുന്നത്. ശാരീരികമായ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

പുരുഷന്റെ ലൈംഗികശേഷിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളും ഭക്ഷണക്കൂട്ടുകളും ഉണ്ട്. ഇത് ഏതൊക്കെ തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന എന്ന് പലര്‍ക്കും അറിയില്ല. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പുരുഷന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെന്ന് നോക്കാം

മുട്ട
ബീജത്തിന്റെ ആരോഗ്യവും എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുട്ട. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ഇയും പ്രോട്ടീനും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് ആണ് മറ്റൊരു ഭക്ഷണം. ഇതില്‍ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ളവയാക്കി മാറ്റുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.

നാരങ്ങ
ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ആരോഗ്യം മാത്രമല്ല സൗന്ദര്യവും നാരങ്ങയുടെ പ്രത്യേകതയാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലപ്പോഴും ഇതിലെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണമാണ് പുരുഷന്‍മാരുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള്‍ ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് എന്നതും ശ്രദ്ധേയമാണ്. നാരങ്ങ മാത്രമല്ല വിറ്റാമിന്‍ സി അടങ്ങിയ എല്ലാ പഴങ്ങളും ഇത്തരത്തില്‍ പുരുഷന്‍മാര്‍ കഴിക്കുന്നത് നല്ലതാണ്.

Read more topics: health benefits, healthy, food, mens
English summary
healthy food for mens
topbanner

More News from this section

Subscribe by Email