Wednesday November 14th, 2018 - 2:58:am
topbanner

ചുട് കൂടിത്തുടങ്ങിയല്ലേ....തണുക്കാന്‍ തണ്ണിമത്തന്‍ നല്ലതാണ്

Jikku Joseph
ചുട് കൂടിത്തുടങ്ങിയല്ലേ....തണുക്കാന്‍ തണ്ണിമത്തന്‍ നല്ലതാണ്

കൊടും ചൂടാണ് ഇപ്പോള്‍ കേരളം നേരിടുന്നത്. ഈ കൊടും ചൂടില്‍ നിര്‍ജലീകരണവവും തളര്‍ച്ചയും ക്ഷീണവും തലകറക്കവും തലവേദനയും ഉണ്ടാവുന്നത് സ്വാഭാവികം. കൊടും ചൂടില്‍ ശരീരത്തില്‍ നിന്നും വലിയ അളവിലുള്ള ജലാംശമാണ് നഷ്ടപ്പെട്ടു പോവുന്നത്. ഇതൊഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക എന്നതു മാത്രമാണ് ഏക പരിഹാരം.

പുളിരസമുള്ള പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവയ്ക്ക് ശരീരത്തെ സൂര്യതാപത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ചൂട് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഒരുപരിധിവരെ രക്ഷപ്പെടാം. ചൂട് കൂടിയതോടെ കടകളിലും മറ്റും തണ്ണിമത്തന്റെ വില്‍പനയും തകര്‍ക്കുകയാണ്.

വിശപ്പും ദാഹവും ഒരുമിച്ച് ശമിപ്പിക്കണമെന്നുള്ളവര്‍ക്ക് തണ്ണിമത്തന്‍ നല്ലതാണ്. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ നിര്‍ജലീകരണം പ്രതിരോധിക്കാന്‍ തണ്ണിമത്തന് സാധിക്കും. ഇത് ജ്യൂസ് ആയി കഴിക്കുന്നതും കഷ്ണങ്ങളായി മുറിച്ചുകഴിക്കുന്നതും ഒരേ ഗുണമാണ് ചെയ്യുക.

തണ്ണിമത്തനില്‍ 90 ശതമാനവും ജലാംശമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും അടങ്ങിയിട്ടുണ്ട്. ചൂടില്‍ തണ്ണിമത്തന്‍ പതിവാക്കുന്നത് വേനല്‍ക്കാലത്ത് രൂക്ഷമാവുന്ന മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കും.

English summary
health benefits of watermelon
topbanner

More News from this section

Subscribe by Email