Friday November 16th, 2018 - 2:35:am
topbanner

മാമ്പഴത്തില്‍ ഉണ്ട് ആരോഗ്യഗുണങ്ങള്‍ ഒരുപാട്

Jikku Joseph
മാമ്പഴത്തില്‍ ഉണ്ട് ആരോഗ്യഗുണങ്ങള്‍ ഒരുപാട്

ഇപ്പോള്‍ മാമ്പഴത്തിന്റെ കാലമാണ്. ഭക്ഷ്യവിഭവമായ മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. മിതമായി അളവില്‍ മാമ്പഴം കഴിച്ചാല്‍ പ്രമേഹം കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും, ബയോ ആക്ടീവ് കോംപൌണ്ട്‌സുമാണ് പ്രമേഹത്തെ തടയുന്നതിന് സഹായിക്കും.

ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും മാമ്പഴം സഹായിക്കുമെന്നാണ് പറയുന്നത്. ക്വര്‍സെറ്റിന്‍, ഐസോക്വര്‍സെറ്റിന്‍, അസ്ട്രഗാലിന്‍, ഫിസെറ്റിന്‍, ഗാലിക് ആസിഡ്, മെതിഗാലട്ട് എന്നിങ്ങനെ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, ലൂക്കിമിയ, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍, പെക്ടിന്‍, വിറ്റമിന്‍ സി എന്നിവയ്ക്ക് കൊളസ്ട്രോള്‍ അളവിനെ കുറയ്ക്കാന്‍ സാധിക്കും. നിത്യവും മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാമെന്നും പഠനങ്ങള്‍ പറയുന്നു.

 

Read more topics: health, benefits, mango
English summary
health benefits of mango
topbanner

More News from this section

Subscribe by Email