Friday September 21st, 2018 - 6:03:am
topbanner
Breaking News

ചക്ക കഴിച്ചോളു....കൊളസ്ട്രോളും, ബിപിയും, പ്രമേഹവുമൊക്കെ പറപറക്കും

Jikku Joseph
ചക്ക കഴിച്ചോളു....കൊളസ്ട്രോളും, ബിപിയും, പ്രമേഹവുമൊക്കെ പറപറക്കും

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്ക കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ചക്ക സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നമുക്കുള്ളത്.

ചക്കയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം നാരുകളും ധാതുക്കളും ഇതിലുണ്ട്. ഇത് കൊളസ്ട്രോള്‍ കുറക്കും ബിപി കുറക്കും പ്രമേഹത്തിന് പരിഹാരം കാണും തുടങ്ങി നിരവധി ഗുണങ്ങളാണ് നല്‍കുന്നത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചക്ക നല്ലൊരു പരിഹാരമാണ്. ചക്ക സ്ഥിരമായി കഴിയ്ക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചക്കയെ വെല്ലാന്‍ മറ്റു ഫലങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെ ചക്കയെ വ്യത്യസ്തമാക്കുന്നു. ഇതിലൂടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിയ്ക്കുന്നതിനും ചക്ക സഹായിക്കുന്നു. ഇത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൃത്യമായ അളവില്‍ രക്തം സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചക്കക്ക് കഴിയുന്നുമെന്നാന്നും പഠനങ്ങള്‍ പറഞ്ഞുവെയ്ക്കുന്നു.

Read more topics: health, benefits, jackfruit
English summary
health benefits of jackfruit
topbanner

More News from this section

Subscribe by Email