Friday November 16th, 2018 - 5:29:pm
topbanner

ചക്കക്കാലം വരവായി: രുചിയ്ക്ക് പുറമേ ആരോഗ്യ ഗുണങ്ങളും

Jikku Joseph
ചക്കക്കാലം വരവായി: രുചിയ്ക്ക് പുറമേ ആരോഗ്യ ഗുണങ്ങളും

ചക്കക്കാലം വരവായി. മായം കലരാത്ത ചുരുക്കം ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് ചക്ക. രുചിയ്ക്ക് പുറമേ ചക്ക ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. അത്തരം ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

വൈറ്റമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാല്‍സ്യം, റൈബോഫ്‌ളേവിന്‍, അയേണ്‍, നിയാസിന്‍, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളമുള്ളതിനാല്‍ ഹൃദയാരോഗ്യത്തിനും ദഹനത്തിനും വളരെ നല്ലതാണ്.

പൊട്ടാസ്യം ബി.പി കുറയ്ക്കും. ഇരുമ്പ് വിളര്‍ച്ച മാറ്റും. ഹോര്‍മോണ്‍ ഉല്‍പാദനം ശരിയായ രീതിയില്‍ നടക്കുന്നതിന് ചക്ക സഹായിക്കും. ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കുകയും ചെയ്യും.

വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചക്ക കഴിക്കുന്നതിലൂടെ സാധിക്കും. ചക്കയ്ക്ക് മധുരം നല്‍കുന്ന സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങള്‍ ശരീരത്തിന് ഊര്‍ജം നല്‍കുകയും ചര്‍മം മൃദുവാക്കുകയും ചെയ്യും. ചാക്കയിലുള്ള ലിഗ്‌നാന്‍സ് എന്ന പോളിന്യൂട്രിയന്റുകള്‍ കാന്‍സര്‍ തടയുകയും ചെയ്യുന്നു.

English summary
health benefits of jack fruit
topbanner

More News from this section

Subscribe by Email