Saturday November 17th, 2018 - 6:53:pm
topbanner

ദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം....ഗുണങ്ങള്‍ ഒരുപാടുണ്ട്

Jikku Joseph
ദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം....ഗുണങ്ങള്‍ ഒരുപാടുണ്ട്

ജീവജാലങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് ജലം. ജലാംശത്തിന്റെ കുറവ് മനുഷ്യശരീരത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് ഏല്ലാര്‍ക്കും അറിവുള്ളതാണ്.

അതുകൊണ്ടു തന്നെയാണ് ദിവസവും നല്ല അളവില്‍ വെള്ളം ശരീരത്തിലേക്ക് എത്തണമെന്ന് വൈദ്യശാസ്ത്രം പറയുന്നത്. തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഒന്നുകൂടെ ആരോഗ്യം നല്‍കുന്നത്. സ്ഥിരം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതുകൊണ്ട് എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് അറിയാമോ?.

ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിന് നമ്മുടെ മെറ്റബോളിസം ഉയര്‍ത്താന്‍ സാധിക്കുന്നു. ദഹനം കൃത്യമാക്കുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള വെള്ളം. രക്തം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രക്തത്തിലുള്ള ദോഷകരമായ ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനും നശിപ്പിക്കുന്നതിനും ഒരു ഗ്ലാസ്സ് ചൂടുവെള്ളം മതി. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിലൂടെ ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ സാധിക്കും. കഫം, ജലദോഷം എന്നീ പ്രശ്‌നങ്ങള്‍ക്കും ഒരു ഗ്ലാസ്സ് ചൂടുവെള്ളം മതി.

Read more topics: health, benefits, drinking, hot, water
English summary
health benefits of drinking hot water
topbanner

More News from this section

Subscribe by Email