Sunday November 18th, 2018 - 11:00:pm
topbanner

കറിവയ്ക്കും മുമ്പ് ചിക്കന്‍ കഴുകരുത്; കാരണം അറിയണോ?

Jikku Joseph
കറിവയ്ക്കും മുമ്പ് ചിക്കന്‍ കഴുകരുത്; കാരണം അറിയണോ?

ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് ആഹാരസാധനങ്ങള്‍ നമ്മള്‍ വൃത്തിയായി കഴുകാറുണ്ട്. എന്നാല്‍ ചിക്കന്‍ കഴുകേണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കറി വയ്ക്കുന്നതിനു മുന്‍പ് ചിക്കന്‍ കഴുകുമ്പോള്‍ ചുറ്റുപാടും ഇതില്‍ നിന്നുള്ള ബാക്ടീരികളും മറ്റു രോഗാണുക്കളും പരക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പാകം ചെയ്യാത്ത ചിക്കനില്‍ നിന്നുള്ള വെള്ളം പരിസരത്തും അതുപോലെ മറ്റു ഭക്ഷ്യവസ്തുക്കളിലും ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

അതുപോലെ ഇറച്ചി കഴുകാന്‍ ഉപയോഗിച്ച പാത്രം നല്ലപോലെ കഴുകി വൃത്തിയാക്കാതെ അതിലേക്ക് പാചകം ചെയ്തു കഴിഞ്ഞ ഇറച്ചി വയ്ക്കുകയുമരുതെന്നും ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്താല്‍ അതിലെ എല്ലാ രോഗാണുക്കളും പൂര്‍ണമായും നശിച്ചുപോകുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

Read more topics: health, benefits, chicken washing
English summary
health benefits chicken washing
topbanner

More News from this section

Subscribe by Email