Saturday November 17th, 2018 - 6:00:am
topbanner

വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയാമോ?

Jikku Joseph
വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയാമോ?

വഴുതനങ്ങ അധികം ആളുകള്‍ക്കൊന്നും ഇഷ്ടമല്ല. വഴുതനങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകള്‍ക്കും ധാരണയില്ലാത്തതാണ് ഇതിന് കാരണം. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതനങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്‌സ്, തയാമിന്‍, നിയാസിന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, ഫൈബര്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, മാംഗനീസ് എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് വഴുതനങ്ങ.

ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യത്തിന് ഇത്തരം ഫൈബര്‍ ആവശ്യമാണ്. ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ ഉല്‍പാദിപ്പിക്കാനും വഴുതനങ്ങയിലെ ഘടകങ്ങള്‍ സഹായകമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതനങ്ങ സഹായിക്കുന്നു.

അതുപോലെ തന്നെ വഴുതനങ്ങയിലടങ്ങിയ ഭക്ഷ്യ നാരുകള്‍ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നതില്‍ സഹായിക്കുന്നു. ഇത് മലാശയ അര്‍ബുദത്തെ  തടയാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ സഹായിക്കും. ഇതില്‍ നാരുകള്‍  ധാരാളം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍  പെട്ടന്ന് തന്നെ വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഈ ഫൈബറിന് സാധിക്കും.

Read more topics: health, benefits, brinjaal
English summary
health benefits of brinjaal
topbanner

More News from this section

Subscribe by Email