Sunday September 23rd, 2018 - 2:49:pm
topbanner

കുഞ്ഞിന്റെ ആരോഗ്യത്തിന് ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന കുറുക്കുകള്‍ ഉത്തമം

Jikku Joseph
കുഞ്ഞിന്റെ ആരോഗ്യത്തിന് ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന കുറുക്കുകള്‍ ഉത്തമം

കുഞ്ഞിന് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ആഹാരം അമ്മയുടെ മുലപ്പാല്‍ തന്നെയാണെന്ന് നമ്മള്‍ക്ക് അറിയാം. എന്നാല്‍ ആറുമാസം മുതല്‍ കുഞ്ഞിന് കുറുക്കുകള്‍ കൊടുത്തു തുടങ്ങാം. ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന കുറുക്കുകള്‍ ആയിരിക്കും ഉത്തമമെന്നാണ് പറയുന്നത്.

കുഞ്ഞുങ്ങള്‍ക്ക് അവരുടെ വളര്‍ച്ചയനുസരിച്ച് കൂടുതലായി വേണ്ടിവരുന്ന ഊര്‍ജവും ശക്തിയും പ്രദാനം ചെയ്യാന്‍ ധാന്യാഹാരങ്ങള്‍ക്ക് കഴിയും. പാലില്‍നിന്നു കിട്ടുന്നതു കൂടാതെ ഇരുമ്പ്, കാല്‍സ്യം ഫോസ്ഫറസ് മുതലായ ധാതുക്കളും ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു. പഞ്ഞപ്പുല്ല് പൊടിച്ചത്, അരിമാവ്, റവ, ഏത്തയ്ക്കപ്പൊടി, ഗോതമ്പുപൊടി, കൂവപ്പൊടി മുതലായ സാധനങ്ങള്‍ കുറുക്ക് ഉണ്ടാക്കുവാന്‍ നല്ലതാണ്.

English summary
health benefits food for baby
topbanner

More News from this section

Subscribe by Email