Wednesday June 26th, 2019 - 8:04:am
topbanner
topbanner

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിച്ചാൽ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം ആരോഗ്യമുള്ള മുടി

RA
ഈ അഞ്ച് ഭക്ഷണങ്ങൾ കഴിച്ചാൽ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം ആരോഗ്യമുള്ള മുടി

ആരോ​ഗ്യമുള്ള മുടി ഇഷ്ടപ്പെടാത്ത ആരും തന്നെ കാണില്ല. പെൺകുട്ടികൾക്ക് മുടി നീട്ടി വളർത്താൻ ഭയങ്കര ഇഷ്ടമാണ്. എന്നാൽ പെൺകുട്ടിയെ അലട്ടുന്ന വലിയ പ്രശ്നം അവരുടെ മുടി പൊഴിച്ചിലാണ്. അത്തരക്കാർ ഇതൊന്നു ശ്രദ്ധിക്കു.

മുട്ട, നട്സ്, കാരറ്റ്, സ്ട്രോബെറി, മീൻ എന്നീ അഞ്ച് ആഹാരസാധങ്ങൾ മുടി വളരാൻ സഹായിക്കുന്നതാണ്. ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും. മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും.

ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു.അത് പോലെ തന്നെ ക്യാരറ്റ് മുടി ബലമുള്ളതാക്കാനും ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും വളരെ നല്ലതാണ്. ദിവസവും ഒാരോ ക്യാരറ്റ് വച്ച് കഴിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി വളരാനും സഹായിക്കുന്നു.

മുടികൊഴിച്ചിൽ തടയാനും മുടിവളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകമാണ് സ്ട്രോബെറിയിൽ പ്രധാനമായി അടങ്ങിയിട്ടുള്ളത്. ദിവസവും രണ്ടോ മൂന്നോ സ്ട്രോബെറി കഴിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് മീൻ.

Read more topics: hair growth, five, foods
English summary
hair growth five foods
topbanner

More News from this section

Subscribe by Email