Saturday November 17th, 2018 - 10:48:pm
topbanner

മടിയുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇന്ത്യക്ക് നല്‍കുന്ന റാങ്ക് ഇതാണ്

suji
മടിയുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇന്ത്യക്ക് നല്‍കുന്ന റാങ്ക് ഇതാണ്

ദില്ലി: രാജ്യത്തെ പൗരന്‍മാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ക്ക് നല്‍കുന്ന റാങ്കിംഗില്‍ ലോകാരോഗ്യ സംഘടന ഇന്ത്യക്ക് നല്‍കുന്ന റാങ്ക് ആശങ്കാജനകം. മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ നടക്കുന്ന ജനങ്ങള്‍ ഉഗാണ്ടയിലേതാണ്.

ഉഗാണ്ടയിലെ ജനസംഖ്യയില്‍ കേവലം 5.5 ശതമാനം പേര്‍ മാത്രമാണ് ശാരീരിക അധ്വാനം പുലര്‍ത്താത്തത്. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം കുവൈറ്റിനാണ്. 67 ശതമാനം ജനസംഖ്യയും യാതൊരു വ്യായാമവും ചെയ്യാത്തവരാണ്.

168 രാജ്യങ്ങളുടെ പട്ടികയില്‍ 117ാം സ്ഥാനത്താണ് ഇന്ത്യയുടെ നില്‍പ്പ്. നമ്മുടെ നാട്ടിലെ 34 ശതമാനം പേരാണ് യാതൊരു അധ്വാനവും കൂടാതെ സുഖിച്ച് ജീവിക്കുന്നത്. കുവൈറ്റ്, അമേരിക്കന്‍ സമോവ, സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിലെ പകുതിയോളം പേരും ആവശ്യത്തിന് വ്യായാമം ചെയ്യാത്തവരാണ്.

168 രാജ്യങ്ങളില്‍ 159 രാജ്യങ്ങളിലും പുരുഷന്‍മാരാണ് സ്ത്രീകളെ അപേക്ഷിച്ച് ശാരീരിക അധ്വാനത്തില്‍ പിന്നില്‍. ഇത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും, മാനസിക ആരോഗ്യത്തെയും, ജീവിത നിലവാരത്തെയും ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

 

English summary
guess where India ranks on worlds laziest nations report by who
topbanner

More News from this section

Subscribe by Email