നിരവധിപ്പേരില്‍ കണ്ടുവരുന്ന ഒന്നാണ് വിഷാദം എന്ന രോഗം. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിഷാദ രോഗത്തിന് ഇന്ന് പലരും ചികിത്സ തേടാറുമുണ്ട്.
എന്നാല്‍ മുന്തിരി കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്കാന് സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജേണല്‍ നെച്ചര്‍ കമ്മ്യൂണിക്കേഷന്റെ ഓണ്‍ലൈന്‍ സൈറ്റിലാണ് പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിയിലെ പോളിഫിനോളിന്റെ അംശം വിഷാദ രോഗത്തെ തടയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.