Monday July 22nd, 2019 - 2:04:pm
topbanner
topbanner

നെയ്യ് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ? അറിയണം അല്‍ഷിമേഴ്‌സ് വരെ തടയുന്ന ശക്തിയെ

suji
നെയ്യ് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ? അറിയണം അല്‍ഷിമേഴ്‌സ് വരെ തടയുന്ന ശക്തിയെ

ഭാരം കുറച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പഞ്ചസാരയും, ചോറും, എണ്ണപ്പലഹാരങ്ങളും, വറുത്തതും പൊരിച്ചതിനും ഒപ്പമാണ് പലരും നെയ്യിനെ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ആരോഗ്യത്തോടെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താമെന്ന് ഡയറ്റീഷ്യന്‍മാര്‍ പറയുന്നു.

ആയുര്‍വ്വേദ പ്രകാരം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ അടങ്ങിയിട്ടുള്ളവയാണ് നെയ്യ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പശുവിന്റെ നെയ്യില്‍ അടങ്ങിയിട്ടുള്ള ഫ്രീ റാഡിക്കല്‍സ് ശരീരത്തിന്റെ ചയാപചയങ്ങളെ തടയാനും സഹായിക്കും. അല്‍ഷിമേഴ്‌സിനെ വരെ ഇതുവഴി പ്രതിരോധിക്കാം.

ശരീരത്തിലെ വിഷങ്ങളെ പുറംതള്ളി വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവയുടെ സഹായത്തോടെ പ്രതിരോധ ശേഷി നല്‍കും. ആരോഗ്യത്തിനൊപ്പം തിളക്കമാര്‍ന്ന മുടി, നല്ല ചര്‍മ്മം, സന്ധികള്‍ക്കും എല്ലുകള്‍ക്കും ശക്തിയും നല്‍കാന്‍ നെയ്യ് ധാരാളം.

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസം രണ്ട് സ്പൂണില്‍ കൂടുതല്‍ നെയ്യ് കഴിക്കാതിരിക്കുക. രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സേവിക്കുകയോ, പച്ചക്കറികളും, കറിയിലും, ചപ്പാത്തിയിലും വരെ പുരട്ടി കഴിക്കുകയും ചെയ്യാം.

 

Read more topics: ghee, diet
English summary
ghee is not a diet devil
topbanner

More News from this section

Subscribe by Email