Sunday February 17th, 2019 - 1:29:pm
topbanner

സൂര്യനമസ്‌കാരം ചില്ലറ കളിയല്ല; ദിവസേന ചെയ്താല്‍ ഗുണങ്ങളേറെ

suji
 സൂര്യനമസ്‌കാരം ചില്ലറ കളിയല്ല; ദിവസേന ചെയ്താല്‍ ഗുണങ്ങളേറെ

സൂര്യനമസ്‌കാരം ചെയ്യുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് പ്രത്യേകിച്ച് പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. 12 വ്യത്യസ്ത നിലകള്‍ കൈവരിച്ച് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ വൈവിധ്യമാര്‍ന്നതാണ്. സൂര്യോദയത്തിലാണ് ഈ ആസനം പരിശീലിക്കേണ്ടത്. ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാനും, നിലനിര്‍ത്താനും രാവിലെ ചെയ്യുന്ന സൂര്യനമസ്‌കാരം സഹായിക്കും. വൈകുന്നേരം ചെയ്യുന്നതിനും ഗുണങ്ങളുണ്ട്.

ദിവസേന ആറ് എന്ന തോതില്‍ ആരംഭിച്ച് 13 ആയി ഉയര്‍ത്തണം. ഹൃദയത്തിന് കൂടി വ്യായാമം ലഭിക്കാന്‍ വേഗത കൂട്ടി വേണം സൂര്യനമസ്‌കാരം ചെയ്യാന്‍. സൂര്യമനസ്‌കാരം ചെയ്യുന്നത് വഴി ശരീരത്തിലെ സൂര്യചക്രത്തിന് ഊര്‍ജ്ജം ലഭിക്കുമെന്നാണ് പാരമ്പര്യ വിശ്വാസം.

മനസ്സിന് ശാന്തതയും ഏകാഗ്രതയും നല്‍കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇത് പരിശീലിച്ച് ഗുണം നേടാം.സ്ഥിരമായി ശീലിച്ചാല്‍ മസിലുകളുടെ വഴക്കവും, ശരീരത്തിന്റെ സമഗ്രതയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാണ് സൂര്യനമസ്‌കാരം. ദിവസത്തില്‍ ചെയ്യുന്ന എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ഇതിന് വേണ്ടത്.

തലയോട്ടിയിലെ രക്തമൊഴുക്ക് ക്രമപ്പെടുമെന്നതിനാല്‍ മുടികൊഴിച്ചില്‍ കുറയ്ക്കാനും സൂര്യനമസ്‌കാരം ഗുണകരമാകും. കൂടാതെ മുടി നരയ്ക്കുന്നതും കുറയ്ക്കും. ചര്‍മ്മത്തിന്റെ ആരോഗ്യവും ഇതുവഴി മെച്ചപ്പെടും.

 

 

Viral News

Read more topics: health benefits,sun salutation
English summary
four incredible health benefits of sun salutation
topbanner

More News from this section

Subscribe by Email