topbanner
Thursday October 19th, 2017 - 4:15:pm
topbanner

നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍

Jikku Joseph
നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍

നല്ല ചിരി സൗന്ദര്യത്തിന്റെ അടയാളമാണ്. നല്ല ചിരിക്ക് വേണ്ടത് മനോഹരമായ പല്ലുകളാണ്. പല്ലുകളുടെ സംരക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ട്. നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇതാ.

ചായ,കോഫി
മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നതു തന്നെ ചായ അല്ലെങ്കില്‍ കോഫി കുടിച്ചുകൊണ്ടാണ്. ഇത് ശീലമായി പോയി എന്നതാണ് സത്യം. എന്നാല്‍ ഈ ശീലം നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും എന്ന കാര്യം കൂടി അറിഞ്ഞോളു. കോഫിയിലെ ടാനിക് ആസിഡ്, കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ കൂടാതെ ചില ചായപൊടിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും. ചായ, കോഫി കുടിക്കുന്നത് നിര്‍ത്താന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് പകരം ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്.

സിട്രിക് പഴവര്‍ഗങ്ങള്‍
നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്  ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകള്‍ കേട് വരാന്‍ വഴിയൊരുക്കുകയും ചെയ്യും. ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും പല്ലുകളുടെ ആരോഗ്യം നിശിപ്പിക്കും.

അച്ചാര്‍
ഊണിനോടൊപ്പം അച്ചാര്‍ മലയാളികളുടെ ശീലമാണ്. അച്ചാര്‍ ഇല്ലാതെ ചോറ് കഴിക്കാത്തവരും നമ്മുക്കിടയിലുണ്ട്. പക്ഷേ അച്ചാറില്‍ ചേര്‍ക്കുന്ന വിനാഗിരി പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കുന്നു.

വൈന്‍
വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. റെഡ് വൈന്‍ ഹൃദയത്തിന് നല്ലതാണെന്ന് പറയുമെങ്കിലും മഞ്ഞ നിറമുളള പല്ലുകള്‍ നിങ്ങളുടെ സൗന്ദര്യം കെടുത്തുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

മധുരമുളള മിഠായി
മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗത്തെ ബാധിക്കും ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും.

English summary
foods that are dangerous for your teeth
topbanner topbanner

More News from this section

Subscribe by Email