Friday September 21st, 2018 - 3:35:pm
topbanner
Breaking News

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ ശ്രദ്ധിക്കുക

Jikku Joseph
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ ശ്രദ്ധിക്കുക

നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ വര്‍ത്തമാനവും, തമാശകളും, പൊട്ടിച്ചിരിയുമൊക്കെയായിട്ടാകും ഭക്ഷണം കഴിക്കുക. ഭക്ഷണത്തിനിടയിലെ ഇത്തരം കാര്യങ്ങള്‍ മുറയ്ക്ക് നടക്കുമ്പോള്‍ ഒന്നോര്‍ക്കുക, ചെറിയൊരു അശ്രദ്ധ മതിയാവും നിങ്ങളുടെ ജീവനെടുക്കുന്ന ദുരന്തത്തില്‍ വരെയെത്തിക്കാന്‍. വെപ്രാളപ്പെട്ടോ വര്‍ത്തമാനം പറഞ്ഞോ ഭക്ഷണം കഴിക്കുന്നതില്‍ വലിയ അപകട സാധ്യതയാണുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു.

തൊണ്ടയില്‍ കുടുങ്ങുന്ന ഭക്ഷണം കൃത്യമായി നീക്കം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ശ്വാസതടസം ഉണ്ടാക്കുകയും ജീവന്‍ അപഹരിക്കുന്ന തരത്തില്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്യും. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്ന് അറിഞ്ഞിരിക്കണം.

ഭക്ഷണം പുറത്തുവരുന്ന രീതിയില്‍ ശക്തിയായി ചുമയ്ക്കുക. ചെറിയ ആഹാര സാധനങ്ങളാണ് തൊണ്ടയില്‍ കുടുങ്ങിയതെങ്കില്‍ ഇങ്ങനെ ചുമയ്ക്കുന്നതിലൂടെ ഭക്ഷണം പുറത്തുവരും. കൈ കൊണ്ട് പുറത്ത് പലതവണ തട്ടുക. തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം അതോടെ മിക്കവാറും പുറത്തുവരും. ഭക്ഷണം പുറത്തുവന്നില്ലെങ്കില്‍ ആളിനെ തലകുനിച്ചു നിര്‍ത്തി പുറകില്‍ നിന്നും വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടി വെച്ച് മറ്റേ കൈ അതിനു മേലെ പൊതിഞ്ഞുപിടിച്ച് വയര്‍ ശക്തിയായി അഞ്ച് പ്രാവശ്യം മുകളിലേക്കും അകത്തേക്കും അമര്‍ത്തുക. എന്നിട്ടും കുടുങ്ങിയ ആഹാര സാധനം പുറത്തുവന്നില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കുക.

English summary
feeling food stuck in throat
topbanner

More News from this section

Subscribe by Email