Monday September 24th, 2018 - 7:42:pm
topbanner

തണുപ്പ് കൂടുതല്‍ തോന്നുന്നുണ്ടോ; എങ്കില്‍ പ്രശ്‌നമാണ്

suji
 തണുപ്പ് കൂടുതല്‍ തോന്നുന്നുണ്ടോ; എങ്കില്‍ പ്രശ്‌നമാണ്

ചുറ്റുമുള്ളവര്‍ക്ക് തണുപ്പ് തോന്നാത്ത സമയങ്ങളിലും തണുപ്പ് തോന്നുന്നവരാണോ നിങ്ങള്‍? ഇടയ്ക്കിടെ ഇതാണ് അവസ്ഥയെങ്കില്‍ സംഗതി പ്രശ്‌നമാണെന്ന് മനസ്സിലാക്കാം. വിവിധ കെമിക്കല്‍ റിയാക്ഷനുകളെ പിന്തുണച്ചാണ് ശരീരം ചൂട് നിലനിര്‍ത്തുന്നത്.

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ തണുപ്പ് വേഗത്തില്‍ അനുഭവപ്പെടും. രക്തമൊഴുക്ക് ശരീരത്തില്‍ കൃത്യമായി നടക്കാതെ പോകുന്ന ഘട്ടങ്ങളിലാണ് കൈകളിലും കാലും തണുത്ത് മരവിക്കുന്നത്. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമാണ് തണുപ്പെങ്കില്‍ ഹൃദയത്തിന്റെ ആരോഗ്യം അത്ര നന്നല്ലെന്ന് അര്‍ത്ഥം.

രാത്രി ഉറക്കം കുറയുന്നത് മൂലവും ശരീരത്തിന്റെ താപനില നിലനിര്‍ത്താനുള്ള അവസ്ഥയെ മോശമാക്കും. സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുകയെന്ന് പഠനങ്ങള്‍ പറയുന്നു. വണ്ണം കൂടുതലുള്ളവര്‍ക്ക് കൊഴുപ്പ് മൂലം തണുപ്പ് കുറവ് അനുഭവപ്പെടുമ്പോള്‍ മെലിഞ്ഞവര്‍ക്ക് വിപരീതമായിരിക്കും ഫലം.

 

Read more topics: feeling cold,health
English summary
feeling cold more
topbanner

More News from this section

Subscribe by Email