Monday December 17th, 2018 - 6:43:pm
topbanner

മരണത്തെ സ്വാഗതം ചെയ്യാന്‍ സ്ത്രീകള്‍ക്ക് ഭയമില്ല; പക്ഷെ പുരുഷന്

suji
മരണത്തെ സ്വാഗതം ചെയ്യാന്‍ സ്ത്രീകള്‍ക്ക് ഭയമില്ല; പക്ഷെ പുരുഷന്

പുരുഷന് മരണത്തെ സ്വീകരിക്കാന്‍ സ്ത്രീകളേക്കാള്‍ മനക്കട്ടി കുറവാണോ? ഉത്തരം അതെ എന്നാണ്. മറ്റെല്ലാ കാര്യത്തിലും സ്ത്രീകളേക്കാള്‍ മുന്നില്‍ നിന്ന പുരുഷന് ഇക്കാര്യത്തില്‍ മാത്രം അല്‍പ്പം പിന്നോട്ട് പോകുന്ന മാനസികാവസ്ഥയാണ്. പ്രായമായ പുരുഷന്‍മാര്‍ക്ക് ഇതില്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

ഇതില്‍ പുരുഷന്‍മാര്‍ ജോലി ചെയ്തിരുന്ന കാലഘട്ടമാണ് പ്രശ്‌നമാകുന്നത്. ജോലി ചെയ്യാന്‍ കഴിയാതെ പോകുന്നതോടെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇവര്‍ ചിന്തിച്ച് തുടങ്ങും. മരണത്തിന് സമീപത്തേക്ക് എത്തുമ്പോള്‍ ജോലി ചെയ്യാനോ, സാമൂഹികമായ ജീവിതത്തിലോ, മറ്റ് ഉത്തരവാദിത്വങ്ങളോ നിര്‍വ്വഹിക്കാന്‍ കഴിയാതെ പോകും.

ഇതോടെയാണ് ജീവിക്കുന്നതില്‍ കാര്യമില്ലെന്ന് പുരുഷന്‍ ചിന്തിക്കുന്നത്. ഇതുകൊണ്ട് മരണത്തെ വരിക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് കുറച്ചുകൂടി എളുപ്പമാണ്. കാരണം ഇവര്‍ക്ക് ബന്ധങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാന്‍ കഴിയും. അതുകൊണ്ട് ബാക്കിയുള്ള സമയം പ്രിയപ്പെട്ടവരുമായി അടുത്ത് ഇടപഴകാനായി ചെലവാക്കും. പുരുഷന്‍മാരാകട്ടെ മരണത്തെ ഭയന്ന് അതിനായി കാത്തിരിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

 

Read more topics: fear , death, male
English summary
fear of dying the fact to understand
topbanner

More News from this section

Subscribe by Email