topbanner
Sunday May 28th, 2017 - 10:29:am
topbanner

കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

NewsDesk
കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തുള്ളിമരുന്നുകള്‍, ലോഷനുകള്‍, ഓയിന്റ്‌മെന്റുകള്‍, ചില പ്രത്യേക മിശ്രിതങ്ങള്‍ (suspension) എന്നിവയാണ് നമ്മുടെ കൈയിലെത്തുന്ന കണ്ണിലൊഴിക്കുന്ന മരുന്നുകളുടെ രൂപഘടന. കടയില്‍നിന്നു നിന്ന് വാങ്ങുമ്പോള്‍ത്തന്നെ ലായനിരൂപത്തിലുള്ള മരുന്നുകളുടെ തെളിമ (clartiy) പരിശോധിക്കണം. എന്തെങ്കിലും മരുന്നിനുള്ളില്‍ കിടക്കുന്നതായി തോന്നിയാല്‍ അവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. കാരണം, ചിലപ്പോള്‍ ബാക്ടീരിയ മരുന്നില്‍ കടന്നുകൂടി പ്രവര്‍ത്തനം തുടങ്ങിയതിന്റെ ഭാഗമായാണ് തെളിമ നഷ്ടപ്പെട്ടിരിക്കുന്നതെങ്കിള്‍ അത് ഉപയോഗിച്ചാല്‍ കണ്ണില്‍ അണുബാധയുണ്ടായി കണ്ണു നഷ്ടപ്പെടുന്ന അവസ്ഥവരെ വന്നുചേര്‍ന്നേക്കാം. നിറംമാറ്റം കാണുകയാണെങ്കിലും ഉപയോഗിക്കരുത്.

കണ്ണില്‍ മരുന്നൊഴിക്കുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കല്‍ സീലു പൊട്ടിച്ച മരുന്ന് ഒരു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. മരുന്ന് ഒഴുകി വരുന്ന ഡ്രോപ്പറിന്റെ അറ്റം അടപ്പു തുറന്ന ശേഷം ഒരിടത്തും തൊടരുത്. പ്രത്യേകിച്ച് കൈകൊണ്ടു തൊടരുത്. ഡ്രോപ്പറോ മരുന്നുകുപ്പിയോ കഴുകരുത്. മരുന്നുകുപ്പി ചൂടോ സൂര്യപ്രകാശമോ ഏല്‍ക്കാതെ സൂക്ഷിക്കണം, മരുന്നിന്റെ ഗുണം നഷ്ടപ്പെടും. പ്രത്യേകിച്ച് കണ്ണിന് അണുബാധയുണ്ടായിട്ട് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍ ഒഴിക്കുമ്പോള്‍ കണ്‍പീലികളില്‍ തൊടാതെ ഒഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡ്രോപ്പറിന്റെ അറ്റത്ത് അണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുവാനും അത് മറ്റേ കണ്ണിലേക്കും, കുപ്പിക്കുള്ളിലെ മരുന്നിനുള്ളിലേക്കും എത്തിപ്പെടാനും അണുബാധയുണ്ടാകാനും ഇടയാകും. കണ്ണില്‍ രണ്ടോ മൂന്നോ തുള്ളി മരുന്ന് ശ്രദ്ധയോടെ ഒഴിക്കണം. ഒറ്റത്തുള്ളിയില്‍ കുറയാതെയും മൂന്നു തുള്ളിയില്‍ കൂടാതെയും ശ്രദ്ധിക്കുന്നത് നല്ലതാണ്. കണ്ണില്‍ മരുന്നൊഴിച്ച ശേഷം കണ്ണ് മുറുക്കി അടയ്ക്കരുത്; തുടരെത്തുടരെ കണ്ണടച്ചു തുറക്കരുത്. ഇങ്ങനെ ചെയ്യുന്നത് കണ്ണിലൊഴിച്ച മരുന്ന് പ്രയോജനം ലഭിക്കാതെ പുറത്തേക്കൊഴുകാന്‍ ഇടയാക്കും.

മരുന്ന് കണ്ണിലൊഴിച്ച ശേഷം കണ്ണ് ചൊറിയുകയോ തടിക്കുകയോ മറ്റോ ചെയ്താല്‍ പിന്നെ ആ മരുന്ന് തുടര്‍ന്നുപയോഗിക്കരുത്. മരുന്നിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനം ആകാമിത്. മരുന്നു കുറിച്ചുതന്ന ഡോക്ടറെ ഇക്കാര്യം അറിയിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരുക്കുകയും ചെയ്യണം.

കണ്ണിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലെന്‍സ് ഉപയോഗിക്കുന്നവര്‍ അതിട്ട് സൂക്ഷിക്കുന്ന ലായനി നമുക്ക് പരിചിതമാണ്. ലെന്‍സുകള്‍ ഇട്ടുവെയ്ക്കാന്‍ ഉപയോഗിക്കുന്ന ലായനി, രാത്രിയില്‍ ലെന്‍സുകള്‍ കണ്ണില്‍ നിന്ന് ഊരി മാറ്റു മ്പോള്‍, അവ വൃത്തിയായി കുതിര്‍ത്തി സൂക്ഷിച്ചുവെയ്ക്കാനാണ് ഉപയോഗിക്കുന്നത്. കണ്ണില്‍ നിന്ന് ലെന്‍സുകള്‍ ഊരി മാറ്റുമ്പോഴും തിരിച്ചു വെയ്ക്കുമ്പോഴും കൈ വളരെ വൃത്തിയുള്ളതാവണം. ലെന്‍സുകള്‍ കുതിരുന്നതിനുള്ള ലായനി (wetting solution) ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം അവ ശുദ്ധജലം കൊണ്ട് കഴുകണം. ജലാംശം നഷ്ടപ്പെടാതിരിക്കാനായി അവ സൂക്ഷിച്ചു വയ്ക്കാനുള്ള ലായനിയില്‍ (storage solution) ഇട്ടു വെയ്ക്കണം. ബാക്റ്റീരിയയ്‌ക്കെതിരേ ലെന്‍സിനെ സൂക്ഷിക്കുന്നതിനുള്ള രാസപദാര്‍ത്ഥങ്ങള്‍ (preservatives) മുകളില്‍ പറഞ്ഞ രണ്ടു ലായനികളിലും ചേര്‍ത്തിട്ടുണ്ട്. പക്ഷേ, കുറച്ചു പ്രാവശ്യം തുടര്‍ച്ചയായി ഉപയോഗിച്ചുകഴിയുമ്പോള്‍ ഈ ദ്രാവകങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയും. അതുകൊണ്ട് പുതിയവ ഉപയോഗിക്കണം.

Read more topics: article, Eye Drops, leena thomas,
English summary
eye drops using methods and precaution