Sunday October 21st, 2018 - 3:56:pm
topbanner
Breaking News

ദിവസം 1 സിഗററ്റ് വലിച്ചാല്‍ ഹൃദയാഘാതം, ഒരു പാക്കറ്റിന് സ്‌ട്രോക്ക്

suji
ദിവസം 1 സിഗററ്റ് വലിച്ചാല്‍ ഹൃദയാഘാതം, ഒരു പാക്കറ്റിന് സ്‌ട്രോക്ക്

ഹൃദയം എപ്പോള്‍ പണിമുടക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നത്തെ ജീവിതശൈലി നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ശീലിക്കുകയും ചെയ്താല്‍ അത്ര പെട്ടെന്നൊന്നും ഈ അവസ്ഥ നമ്മെ കീഴടക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്‌ട്രോക്ക് വന്നിട്ടുണ്ടെങ്കില്‍ ശ്രദ്ധ അനിവാര്യമാണ്.

പുകവലി, മദ്യപാനം രണ്ടും അപകടകാരണമാണ്. പുകവലി നേരിട്ട് സ്‌ട്രോക്കിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. സിഗററ്റിലെ ചില കെമിക്കലുകളാണ് രക്തം കട്ടപിടിക്കാന്‍ വഴിയൊരുക്കുന്നത്. ദിവസം ഒരു സിഗററ്റ് വലിച്ചാല്‍ ഹൃദയാഘാതവും, ഒരു പാക്കറ്റ് വലിച്ചാല്‍ സ്‌ട്രോക്കിനുമാണ് സാധ്യത.

രക്തധമനികളുടെ ചുമരുകളെ കേടുവരുത്തുന്നതോടൊപ്പം, ധമനികളുടെ കട്ടി കൂട്ടുകയുമാണ് ചെയ്യുന്നത്. ഹൃദയാഘാതത്തിനും, സ്‌ട്രോക്കിനും ഇതില്‍ കൂടുതല്‍ എന്ത് വേണം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പുകവലിക്ക് ഫുള്‍സ്റ്റോപ്പ് ഇട്ട് ഭക്ഷണം ശ്രദ്ധിച്ച് വ്യായമമൊക്കെ ചെയ്ത് ജീവിക്കാം.

 

Read more topics: exercise , low say experts
English summary
exercise key to keeping your stroke risk low say experts
topbanner

More News from this section

Subscribe by Email