Thursday June 20th, 2019 - 4:41:am
topbanner
topbanner

തക്കാളി കഴിക്കൂ..കാന്‍സറിനെ തടയൂ..!

Jikku Joseph
തക്കാളി കഴിക്കൂ..കാന്‍സറിനെ തടയൂ..!

നമ്മളില്‍ പലര്‍ക്കും ഇഷ്ടമാണ് തക്കാളി കഴിക്കാന്‍ പ്രത്യേകിച്ച് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാനാണ് കൂടുതല്‍ ഇഷ്ടം. തക്കാളിക്ക്  ആരും അറിയാത്ത  ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്നാണ് പഠനങ്ങള്‍ പറയുന്നത് .

വിറ്റാമിന്‍, ധാതുക്കള്‍ ഇവ രണ്ടും തക്കാളിയെ തക്കാളിയാക്കുന്നു. ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. പുരുഷന്‍മാര്‍ തക്കാളി കഴിക്കുന്ന കൊണ്ട് പ്രയോജനം ഏറെയാണ്. തക്കാളി കഴിക്കുന്നത് പുരുഷന്‍മാരില്‍ ത്വക്ക് കാന്‍സര്‍ സാധ്യത തടയും. ദിവസവും തക്കാളി കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ് അതോടൊപ്പം ത്വക്ക് കാന്‍സറിനെ ഒരു പരിധി  വരെ ഇത് തടയുകയും ചെയ്യും.

തക്കാളിയില്‍ ലൈകോപിന്‍ എന്ന രാസസംയുക്തമുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ്. ഈ രാസവസ്തുവാണ് കാന്‍സറിന്റെ ശത്രു.  ലൈകോപിന്‍ തന്നെയാണ്  തക്കാളിപ്പഴത്തിന് ചുവപ്പു നിറം നല്‍കുന്നതും. അതുകൊണ്ട് തന്നെ പഴുത്തു ചുവന്ന തക്കാളി കഴിക്കുന്നത് കാന്‍സറിനെ തടയും. അതേ പോലെ തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ 30 ശതമാനം കണ്ട് കുറഞ്ഞിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനുപുറമെ ദഹനപ്രശ്‌നങ്ങളെ തടയാന്‍ തക്കാളിക്ക് കഴിയും. വ്യക്കയിലെ കല്ല് തടയുന്നതിനും മുടി വളര്‍ച്ചക്കും തക്കാളി ദിവ്യ ഔഷധം പോലെയാണ്. എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും. ഇത് അസ്ഥികള്‍ പൊട്ടുന്നത് കുറയ്ക്കാന്‍ സഹായിക്കും. തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

തക്കാളി കാഴ്ച മെച്ചപ്പെടുത്തും. തക്കാളിയിലെ വിറ്റാമിന്‍ എ ആണ് കാഴ്ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്. കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന മക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള കാഴ്ച വൈകല്യങ്ങള്‍ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

English summary
eating tomatoes daily can reduce skin cancer
topbanner

More News from this section

Subscribe by Email