Saturday April 20th, 2019 - 6:19:am
topbanner
topbanner

ആഹാരം നമ്മുക്ക് ചവച്ചരച്ച് കഴിക്കാം...അതാണ് ആരോഗ്യത്തിന് നല്ലതും

Jikku Joseph
ആഹാരം നമ്മുക്ക് ചവച്ചരച്ച് കഴിക്കാം...അതാണ് ആരോഗ്യത്തിന് നല്ലതും

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പലപ്പോഴും തെറ്റായ ഭക്ഷണശീലവും ആഹാരക്രമവും തന്നെയാണ് പല രോഗങ്ങള്‍ക്കും നമ്മളെ അടിമയാക്കുന്നത്. ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്നവര്‍ക്ക് ജീവിതചര്യകൊണ്ടുണ്ടാകുന്ന രോഗങ്ങളും ഒരുപരിധി വരെ ചെറുക്കാനാകും.

ധൃതിയിലുള്ള ഭക്ഷണരീതിയാണ് പലപ്പോഴും യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നത്. ഭക്ഷണത്തിന്റെ രുചിയോ, ഗുണമോ ഇവര്‍ ശ്രദ്ധിക്കാറില്ല. സമയമെടുത്ത് സാവകാശം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുമില്ല. എന്നാല്‍ ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന് വളരെയേറെ ഗുണങ്ങളുണ്ട്. ആഹാരം ചവച്ചരച്ച് കഴിച്ചാല്‍ ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണം വരുത്താനാകും. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെ കുറച്ച് ഭക്ഷണം മാത്രമേ ആവശ്യമായി വരികയുള്ളൂ.

ശരിയായി ആഹാരം ചവച്ചരച്ച് കഴിക്കുക വഴി വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും. ഭക്ഷണം നന്നായി ചവച്ച് കഴിച്ചില്ലെങ്കില്‍, വയറു നിറഞ്ഞുവെന്ന തോന്നല്‍ തലച്ചോറില്‍ ഉണ്ടാകില്ല. ഇത് ആഹാരം ക്രമത്തിലധികമാകാന്‍ ഇടയാക്കും.

നന്നായി ചവച്ചരച്ചില്ലെങ്കില്‍ കുടലില്‍ വച്ചുള്ള ദഹനം മന്ദഗതിയിലാവുകയും വിസര്‍ജസഞ്ചി വലുതാവുകയും ചെയ്യും. അതിനാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുകയും പോഷകാംശം കൂടുതല്‍ ലഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ രുചി മനസിലാക്കാനും, ആവശ്യത്തിനുള്ള ഭക്ഷണം പതിവായി കഴിക്കാനുമാകും.

English summary
eating style is important
topbanner

More News from this section

Subscribe by Email