Saturday April 20th, 2019 - 6:12:am
topbanner
topbanner

പുരുഷന്‍മാര്‍ ദിവസവും കൂണും, മുട്ടയും, അയലയും കഴിച്ചാല്‍....

Jikku Joseph
പുരുഷന്‍മാര്‍ ദിവസവും കൂണും, മുട്ടയും, അയലയും കഴിച്ചാല്‍....

ദാമ്പത്യജീവിതത്തില്‍ ഒരു പ്രധാന സ്ഥാനം തന്നെ ലൈംഗികതയ്ക്ക് ഉണ്ട്. പലപ്പോഴും ലൈംഗികജീവിത്തിലെ പാകപ്പിഴകള്‍ ദാമ്പത്യബന്ധം തകരുന്നതിലേക്ക് എത്തിക്കും. പുരുഷന്‍മാരില്‍ അനുഭവപ്പെടുന്ന ബലക്കുറവാണ് ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു കാര്യം.

ഏറ്റവും പുതിയ ഒരു പഠന റിപ്പോര്‍ട്ട് ഈ പ്രശ്നത്തിന് പരിഹാരവുമായാണ് വരുന്നത്. ഭക്ഷണക്രമത്തില്‍ വിറ്റമിന്‍ ഡി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഗവേഷകസംഘം നിര്‍ദ്ദേശിക്കുന്നത്. രാവിലെ എഴുന്നേറ്റാലുടന്‍, കശുവണ്ടിപ്പരിപ്പോ ബദാംപരിപ്പോ കഴിച്ചു തുടങ്ങുക. വാല്‍നട്ട് കഴിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും ഉത്തമം.

പ്രഭാതഭക്ഷണത്തില്‍ കൂണും മുട്ടയും ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണത്തില്‍ അയല മല്‍സ്യം ഉള്‍പ്പെടുത്തുക. ഈ ഭക്ഷണക്രമം തുടര്‍ച്ചയായി കുറച്ചുദിവസം പിന്തുടരുക. വൈകാതെതന്നെ ലൈംഗികശേഷിയില്‍ കാര്യമായി പുരോഗതിയുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ഇതുകൂടാതെ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റ്, ഓട്ട്‌സ്, മല്‍സ്യം എന്നിവയും കാര്യമായ ഫലമുണ്ടാക്കുന്നവയാണെന്ന് പഠനങ്ങള്‍ പറയുന്നു.

English summary
eating mushrooms and eggs daily may boost libido
topbanner

More News from this section

Subscribe by Email