Monday December 17th, 2018 - 6:20:pm
topbanner

ചോക്ലേറ്റ് കഴിച്ചാല്‍ സ്വാദിനൊപ്പം ഭാരവും കുറയ്ക്കാം

suji
ചോക്ലേറ്റ് കഴിച്ചാല്‍ സ്വാദിനൊപ്പം ഭാരവും കുറയ്ക്കാം

ചോക്ലേറ്റ് കഴിക്കുന്നത് എങ്ങിനെ നിര്‍ത്താമെന്ന് നിങ്ങളില്‍ പലരും ആലോചിക്കുന്ന സമയമാകും ഇത്. അമിതഭാരം കൂടുന്നത് നിര്‍ത്താനാണ് ചോക്ലേറ്റ് പ്രേമികള്‍ ആര്‍ത്തി കുറയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചോക്കേറ്റ് കഴിക്കുന്നത് ഭാരം കുറയാന്‍ സഹായിക്കുമെന്ന് അറിഞ്ഞാലോ!

മില്‍ക് ചോക്ലേറ്റുകളല്ല കറുത്ത ചോക്ലേറ്റ് ബാറുകളാണ് ഇതിന് സഹായിക്കുക. ഡാര്‍ക്ക് ചോക്ലേറ്റ് ഭക്ഷണം കഴിക്കാനുള്ള അഭിവാജ്ഞയെ തടുക്കുമെന്നതാണ് ഇതില്‍ ഒരു കാരണം. ചോക്ലേറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫ്‌ളാവനോളുകള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പും കുറയ്ക്കും.

മധുരം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രതിരോധത്താല്‍ ഗ്രെലിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതാണ് വിശപ്പ് കൂടാന്‍ കാരണം. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഇതിന് വിപരീതമായ ഫലം സൃഷ്ടിക്കും. സമ്മര്‍ദം കൂടുന്നതാണ് ഭാരം കൂടാനുള്ള മറ്റൊരു കാരണം. ഡാര്‍ക്ക് ചോക്ലേറ്റ് തലച്ചോറിലെ സെറോടോനിന്‍, എന്‍ഡോര്‍ഫിന്‍ ലെവല്‍ ഉയര്‍ത്തി സമ്മര്‍ദവും, ആകാംക്ഷയും കുറയ്ക്കും.

മഗ്നീഷ്യം വേണ്ടുവോളമുള്ള ഡാര്‍ക്ക് ചോക്ലേറ്റിന് ശരീരത്തിന്റെ വേദന കുറയ്ക്കാനും കഴിവുണ്ട്. അതുകൊണ്ട് തന്നെ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകമായി ഇത് മാറുന്നു.

 

Read more topics: eating chocolate, lose weight
English summary
eating chocolate can help you lose weight
topbanner

More News from this section

Subscribe by Email