Thursday June 20th, 2019 - 5:19:am
topbanner
topbanner

തൊലി കറുത്ത് ഇരിക്കുന്ന പഴം കഴിക്കാറുണ്ടോ?..

Jikku Joseph
തൊലി കറുത്ത് ഇരിക്കുന്ന പഴം കഴിക്കാറുണ്ടോ?..

പഴം നന്നായി പഴുത്തിന്റെ ലക്ഷണമാണ് തൊലി കറുത്ത് ഇരിക്കുന്നത്. ഇത്തരം പഴം നോക്കി വാങ്ങണം എന്നു പറയുന്നുതും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ തൊലി കറുത്ത പഴം കഴിക്കാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കുന്നത്. കേടായിരിക്കാം എന്ന ചിന്തയാണ് ഇങ്ങനെ കഴിക്കാതിരിക്കുന്നതിനുള്ള ഒട്ടുമിക്ക ആളുകളുടെയും കാരണം.

എന്നാല്‍ തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസം കഴിക്കുന്നതു നല്ലതാണ്. നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയും. നല്ലതു പോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കാന്‍ സഹായിക്കുന്നു. ഇത്തരം പഴങ്ങള്‍ ബിപി പ്രശ്‌നം ഇല്ലാതാക്കാന്‍ സഹായിക്കും. കാരണം ഇതില്‍ മഗ്‌നീക്ഷ്യവും പൊട്ടാസ്യവും നല്ല രീതിയില്‍ ഉണ്ടാകും. ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും.

ഇത്തരം പഴങ്ങളില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുതലായിരിക്കും. ഇത് അനീമിയയ്ക്കുള്ള പരിഹാരമാണ്. പഴുപ്പു കുറവായ പഴം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. എന്നാല്‍ നന്നായി പഴുത്ത പഴം ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശരീരത്തില്‍ പെട്ടന്ന് ഊര്‍ജം ഉണ്ടാകാനും നല്ല ഉറക്കം ലഭിക്കാനും ഇങ്ങനെയുള്ള പഴങ്ങള്‍ കഴിക്കുന്നത് നമ്മളെ സഹായിക്കും.

English summary
eating black spotted banana good for health
topbanner

More News from this section

Subscribe by Email