Thursday September 20th, 2018 - 1:01:pm
topbanner
Breaking News

ഭക്ഷണം കഴിക്കുമ്പോള്‍ ഏഴു മണിക്ക് മുമ്പായി കഴിക്കുക

Jikku Joseph
ഭക്ഷണം കഴിക്കുമ്പോള്‍ ഏഴു മണിക്ക് മുമ്പായി കഴിക്കുക

കഴിക്കേണ്ട ഭക്ഷണംപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുന്ന സമയവും. സാധാരണഗതിയില്‍ മൂന്നു നേരമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന്റെയും മറ്റും ഭാഗമായി ചിലര്‍ ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് കാണാം. അതുപോലെ രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നവരുമുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. രാത്രിയിലെ ഭക്ഷണം കിടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രി ഏഴു മണിക്ക് മുമ്പ് ഭക്ഷണം കഴിച്ചാല്‍ ആരോഗ്യകരമായി ഒട്ടനവധി ഗുണങ്ങളുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. ദഹനപ്രക്രിയയും ഊര്‍ജോല്‍പാദനവും ഉറക്കത്തെ ബുദ്ധിമുട്ടിലാക്കും.

എന്നാല്‍ ഏഴു മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുകയും പത്തുമണിക്ക് ശേഷം ഉറങ്ങുകയും ചെയ്താല്‍ നന്നായി ഉറങ്ങാന്‍ സാധിക്കും. ആരോഗ്യകരമായി ശരീരത്തിനും മനസിന് കൂടുതല്‍ ഉന്മേഷം ലഭിക്കുന്നതിനും ഇത് സഹായകരമാണ്.English summary
eating before 7 pm good for your health
topbanner

More News from this section

Subscribe by Email