Wednesday November 21st, 2018 - 9:38:pm
topbanner

ഞാവല്‍പ്പഴം ആള് നിസ്സാരക്കാരനല്ല

suji
ഞാവല്‍പ്പഴം ആള് നിസ്സാരക്കാരനല്ല

നാട്ടില്‍ വളരെ സാധാരണമായി ലഭിക്കുന്ന ഒന്നാണ് ഞാവല്‍ പഴം. എന്നാല്‍ ഇക്കുറി നിപ്പ വൈറസും, വവ്വാലിനെയും ഭയന്ന് ഞാവല്‍ പഴം പലയിടത്തും പാഴായി പോകുന്ന കാഴ്ചയായിരുന്നു കേരളത്തില്‍. അങ്ങനെ വെറുതെ നിലത്ത് വീണ് പോകേണ്ട പഴയമല്ലെന്ന് ആയുര്‍വ്വേദം പറയുന്നു.

മധുരവും ചവര്‍പ്പുമുള്ള ഞാവല്‍പഴങ്ങളില്‍ ഇരുമ്പിന്റെ അംശം ഏറെയാണ്. ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ഹീമോഗ്ലോബിന്‍ കൂടുതല്‍ അളവില്‍ എത്തിക്കും. ഇത് ആരോഗ്യത്തിനും, ചര്‍മ്മത്തിനും ഗുണകരമാണ്. പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടാനും ഞാവല്‍പഴം വഴിയൊരുക്കും. വൈറ്റമിന്‍ സിയും, ആന്റിബാക്ടീരിയല്‍ ഗുണങ്ങളും പല്ലിന്റെ ആരോഗ്യത്തിനും, വായ്‌നാറ്റം ഒഴിവാക്കാനും ഗുണപ്രദമാണ്. വയര്‍ നിറഞ്ഞിരിക്കുന്നത് പോലെ തോന്നുമെന്നതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഫൈബറുള്ള ഞാവല്‍പഴങ്ങള്‍ സഹായകമാകും.

 

Read more topics: jamun, season
English summary
eat jamun in this season
topbanner

More News from this section

Subscribe by Email