Sunday July 22nd, 2018 - 12:39:am
topbanner
Breaking News

എന്തു കഴിച്ചാലും വണ്ണം വെയ്ക്കുന്നവര്‍ ഇനി മുന്തിരി കഴിച്ചോളു

Jikku Joseph
എന്തു കഴിച്ചാലും വണ്ണം വെയ്ക്കുന്നവര്‍ ഇനി മുന്തിരി കഴിച്ചോളു

എന്തു കഴിച്ചാലും വണ്ണം വെയ്ക്കുന്നവരായി നമ്മുടെ ഇടയിലും കാണും ചില കൂട്ടര്‍. നിയന്ത്രിച്ച് ഭക്ഷണം കഴിച്ചാലും വണ്ണത്തിന് കുറവുണ്ടാവാത്തവര്‍. ചിലരുടെ മെറ്റബോളിസത്തിന്റെ തകരാറാവും ഇത്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ പാടുപെടുന്നവര്‍ ഇനി മുന്തിരിങ്ങ ഭക്ഷണത്തോടൊപ്പം ശീലമാക്കൂ. കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചാലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്തിരിക്ക് കഴിയുമത്രേ. ന്യൂട്രീഷന്‍ ബയോകെമിസ്ട്രി എന്ന ജേണലാണ് മുന്തിരിയുടെ ഗുണങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുന്തിരിങ്ങയിലെ പോളിഫിനോളുകള്‍ക്ക് ഇതിനുള്ള പ്രത്യേക കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിവിധ തരം പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് വിശദീകരണം. 16 ആഴ്ചക്കാലം ആളുകളെ നിരീക്ഷിച്ചാണ് മുന്തിരിയുടെ ഗുണ വശങ്ങള്‍ മനസ്സിലാക്കിയത്.

കൊളസ്ട്രോളും കൊഴുപ്പുമടിഞ്ഞ് ഉണ്ടാവുന്ന മാരക രോഗങ്ങളായ ഹൃദ്രോഗവും പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും രക്തസമ്മര്‍ദ്ദവുമെല്ലാം പ്രതിരോധിക്കാന്‍ നമ്മുടെ മുന്തിരിക്കാവും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആന്റിഓക്സിഡന്റായ പോളിഫിനോളുകള്‍ സഹായിക്കും.

കരള്‍വീക്കം പോലുള്ള ഗുരുതര രോഗത്തിലേക്കുള്ള സൂചനകളായ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും മുന്തിരി കഴിക്കുന്നത് സഹായിക്കും. ഗ്ലൂക്കോസ് ടോളറന്‍സ് കൂട്ടുകയും കുടലിലെ ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary
eat grapes loose weight
topbanner

More News from this section

Subscribe by Email