Tuesday November 13th, 2018 - 1:57:am
topbanner

ഭാരം കുറയ്ക്കാന്‍ ഒരു സിംപിള്‍ ടെക്‌നിക്ക്; സമയമാണ് ഇതില്‍ പ്രധാനം

suji
ഭാരം കുറയ്ക്കാന്‍ ഒരു സിംപിള്‍ ടെക്‌നിക്ക്; സമയമാണ് ഇതില്‍ പ്രധാനം

ശരീരഭാരം ആരോഗ്യപരമായി സന്തുലിതമായി നിലനിര്‍ത്താന്‍ ജീവിതശൈലിയില്‍ ശ്രദ്ധ ഏറെ അത്യാവശ്യമാണ്. 10 മണിക്കൂറിനുള്ളില്‍ ഒരു ദിവസത്തെ എല്ലാ ഭക്ഷണവും കഴിക്കുന്നതാണ് ഇതില്‍ പ്രധാനം. ജോലി ചെയ്യുന്നതും, വിശ്രമിക്കുന്നതുമായ സമയത്ത് സന്തുലിതാവസ്ഥ മാറാതിരിക്കാനാണ് ഈ സമയക്രമം ശീലിക്കാന്‍ ആവശ്യപ്പെടുന്നത്.

രാവിലെ ഒരു കപ്പ് ചായയോ, കാപ്പിയോ ആയി തുടങ്ങുന്ന ഭക്ഷണക്രമം 14 മണിക്കൂറും കഴിഞ്ഞ് കിടക്കുന്നതിന് മുന്‍പുള്ള സ്‌നാക്കിംഗും ഉള്‍പ്പെടെ അവസാനിക്കുന്നതാണ് പലരുടെയും രീതി. എന്നാല്‍ ഇത് മാറ്റി പത്ത് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയം ഒന്നും കഴിക്കാതെ ശ്രദ്ധിച്ചാല്‍ ആരോഗ്യം മെച്ചപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഭക്ഷണത്തില്‍ നിന്നും പോഷണങ്ങള്‍ ആര്‍ജ്ജിക്കുകയും, ഭക്ഷണം കഴിക്കാത്തപ്പോള്‍ പുതിയ ഉണര്‍വ്വ് ലഭിക്കുകയും ചെയ്യുന്നതാണ് ശരീരത്തിന്റെ ആന്തരിക ക്ലോക്കിന്റെ പ്രവര്‍ത്തനം. ജോലിയും മറ്റും ഇതിനെ ബാധിക്കുന്നതോടെ രോഗങ്ങള്‍ ജനിക്കുകയാണ്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ പ്രായമായവര്‍ ഉപദേശിച്ചത് വെറുതെയല്ല.

 

 

Read more topics: 10 hours ,weight loss
English summary
eat all your meals within 10 hours for weight loss
topbanner

More News from this section

Subscribe by Email