Monday November 19th, 2018 - 7:24:am
topbanner

ഉറക്കമുണരുന്നത് നേരത്തെ ആയാല്‍ സ്തനാര്‍ബുദ സാധ്യത കുറയും

suji
ഉറക്കമുണരുന്നത് നേരത്തെ ആയാല്‍ സ്തനാര്‍ബുദ സാധ്യത കുറയും

നേരത്തെ ഉറങ്ങാന്‍ കിടക്കുന്നതും, പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതും സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. 2018 എന്‍സിആര്‍ഐ ക്യാന്‍സര്‍ കോണ്‍ഫറന്‍സിലാണ് ഈ ഫലം അവതരിപ്പിച്ചത്. സ്തനാര്‍ബുദം രൂപപ്പെടാനുള്ള സാധ്യതയിലേക്ക് ഉറക്കത്തിനുള്ള സംഭാവനയെക്കുറിച്ചാണ് പഠനം നടത്തിയത്.

ഇതിലാണ് സ്ത്രീകളുടെ ഉറക്കത്തിന്റെ സമയം കൂടുംതോറും സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയത്. നേരത്തെ ഉറങ്ങാന്‍ കിടക്കുകയും, വെളുപ്പിന് ഉറക്കം വിട്ടുണരുകയും ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം രൂപപ്പെടാനുള്ള സാധ്യത 40 മുതല്‍ 48 ശതമാനം വരെ കുറയുന്നതായി ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. റെബേക്ക റിച്ച്മണ്ട് പറയുന്നു.

ഓരോ വ്യക്തികള്‍ക്കും ഉറങ്ങാന്‍ താല്‍പര്യമുള്ള സമയത്തെക്കുറിച്ചാണ് അന്വേഷിച്ചത്. അതുകൊണ്ട് തന്നെ ഉറക്കസമയം ക്രമീകരിക്കുന്നത് കൊണ്ട് ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍ കഴിയുമെന്ന് ഉറപ്പ് പറയാനും ഗവേഷകര്‍ക്ക് സാധിക്കുന്നില്ല. എന്നിരുന്നാലും രാത്രി ഷിഫ്റ്റും, ഈ സമയത്ത് വെളിച്ചം കൂടുതലായി ഏല്‍ക്കുന്നതും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.

 

 

Read more topics: breast cancer, riseers
English summary
early risers have the lower risk of developing breast cancer says study
topbanner

More News from this section

Subscribe by Email