topbanner
Thursday November 23rd, 2017 - 6:15:pm
topbanner
Breaking News

മുരിങ്ങയില നിസാരക്കാരനല്ല ഗുണങ്ങള്‍ നിരവധി

NewsDesk
മുരിങ്ങയില നിസാരക്കാരനല്ല ഗുണങ്ങള്‍ നിരവധി

നമ്മുടെ നാട്ടില്‍ സമൃദ്ധിയായി വളരുന്ന മുരിങ്ങയുടെ ഗുണഗണങ്ങള്‍ നിരവധിയാണ്.മുരിങ്ങയുടെ കായക്ക് പുറമേ ഇതിന്റെ ഇലയുടെ ഗുണവും നിരവധിയാണ്.സ്ഥിരമായി ഉപയോഗിച്ചാല്‍ ബുദ്ധിശക്തി വര്‍ധിക്കും.പഠിക്കുന്ന കുട്ടികള്‍ മുരിങ്ങയില കറിയായോ ഇറുത്തെടുത്ത ഇലയുടെ മുകളില്‍ ചൂടു കഞ്ഞി ഒഴിച്ചു വാട്ടിയോ കഴിക്കുന്നതു നല്ലതാണ്.മുരിങ്ങയില നീര് രക്തസമ്മര്‍ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്.

വൈറ്റമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയില.ഒരു കപ്പ് മുരിങ്ങയില സൂപ്പില്‍ എണ്‍പതു കപ്പ് പാലിനും 16 കിലോ ആട്ടിറച്ചിക്കും തുല്യമായ വൈറ്റമിന്‍ എയും 20 മാമ്പഴത്തിനും രണ്ടര കിലോ മുന്തിരിങ്ങയ്ക്കും ആറ് ഓറഞ്ചി നും തുല്യമായ വൈറ്റമിന്‍ സിയും അടങ്ങിയിരി ക്കുന്നു. ഇതു കൂടാതെ ഇരുപതു കോഴിമുട്ടയ്ക്കു തുല്യമായ കാല്‍സ്യവും 100ഗ്രാം മാട്ടിറച്ചിക്കും 100 ഗ്രാം കോഴിയി റച്ചിക്കും120ഗ്രാം മല്‍സ്യത്തിനും രണ്ടര കപ്പ് പാലിനും രണ്ടു മുട്ടയ്ക്കും തുല്യമായ പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

English summary
drumstick leaf benefits for health
topbanner topbanner

More News from this section

Subscribe by Email